SWISS-TOWER 24/07/2023

Bull | ഒരു കോടി വിലമതിക്കുന്ന ഇന്‍ഡ്യയിലെ ഏറ്റവും മികച്ച വിഭാഗത്തില്‍പെട്ട കാളയെ പ്രളയസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) യമുനാനദി കര കവിഞ്ഞതോടെ ഡെല്‍ഹിയിലെ താഴ്ന്ന പ്രദേശം വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണസേനയുടെ (NDRF) നേതൃത്വത്തില്‍ ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇപ്പോള്‍ നോയ്ഡയില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ ഒരുകോടി വിലയുള്ള കാളയേയും അവര്‍ രക്ഷപ്പെടുത്തിയെന്ന റിപോര്‍ടാണ് പുറത്തുവന്നത്. പ്രിതം വിഭാഗത്തില്‍ പെടുന്നതാണ് ഈ കാള. 
Aster mims 04/11/2022

ഇന്‍ഡ്യയിലെ ഏറ്റവും മികച്ച വിഭാഗമായിട്ടാണ് പ്രിതം അറിയപ്പെടുന്നതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. പ്രിതം വിഭാഗത്തില്‍ പെടുന്ന ഈ കാള അടക്കം മൂന്ന് കന്നുകാലികളെ ഇവിടെ നിന്നും രക്ഷപ്പെടുത്തിയതായി എന്‍ഡിആര്‍എഫ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

Bull | ഒരു കോടി വിലമതിക്കുന്ന ഇന്‍ഡ്യയിലെ ഏറ്റവും മികച്ച വിഭാഗത്തില്‍പെട്ട കാളയെ പ്രളയസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തി

നൂറുകണക്കിന് മൃഗങ്ങളെ കഴിഞ്ഞ ദിവസങ്ങളില്‍ സേന വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടുത്തിയതായി റിപോര്‍ടുകള്‍ പറയുന്നു. നോയ്ഡയില്‍ മാത്രം വ്യാഴാഴ്ച മുതല്‍ കന്നുകാലികള്‍, നായ്ക്കള്‍, മുയലുകള്‍, താറാവ്, കോഴികള്‍, ഗിനി പന്നികള്‍ എന്നിവയുള്‍പെടെ 5,974 മൃഗങ്ങളെ വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി എന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. 

Keywords: New Delhi, News, National, Bull, Rescued, Noida, Bull costing Rs 1 crore rescued from flood-hit area in Noida.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia