Follow KVARTHA on Google news Follow Us!
ad

Body Found | മുതലപ്പൊഴിയില്‍ മീന്‍പിടിത്ത ബോട് മറിഞ്ഞ സംഭവം; ഒരു തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി

'പാറക്കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍' Muthalapozhi, Body Found, Boat Accident, Fisherman
തിരുവനന്തപുരം: (www.kvartha.com) മുതലപ്പൊഴിയില്‍ മീന്‍പിടിത്ത ബോട് മറിഞ്ഞ് കാണാതായ ഒരു തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ആരുടെ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. പാറക്കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. 

തിങ്കളാഴ്ച പുലര്‍ചെയാണ് ബോട് മറിഞ്ഞ് നാലു മീന്‍പിടിത്ത തൊഴിലാളികളെ കാണാതായത്. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്‍ സിസിലിന്റെ (40) മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതായ മറ്റു രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Thiruvananthapuram, News, Kerala, Boat accident, Missing, Body found, Fisherman, Boat Accident: One more dead body found.

Keywords: Thiruvananthapuram, News, Kerala, Boat accident, Missing, Body found, Fisherman, Boat Accident: One more dead body found.

Post a Comment