ന്യൂഡെല്‍ഹി: (www.kvartha.com) തക്കാളിയുടെ വില കുത്തനെ ഉയര്‍ന്നതോടെ ഹോടെലുകളിലും റെസ്റ്റോറന്റുകളിലുമെല്ലാം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വേനല്‍ അധികമായി നീണ്ടുപോയതും പെട്ടെന്നുള്ള കനത്ത മഴയുമാണ് രാജ്യത്ത് തക്കാളി ക്ഷാമം രൂക്ഷമാക്കിയിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഡെല്‍ഹിയിലെ മക് ഡൊണാള്‍ഡ്‌സ് ഒരു നേടീസ് പുറത്തിറക്കിയിരിക്കുകയാണ്. ഒരറിയപ്പുണ്ടാകുന്നത് വരെ തക്കാളിയില്ലാതെ വിഭവങ്ങള്‍ നല്‍കാനാണ് തീരുമാനമെന്നാണ് മക് ഡൊണാള്‍ഡ്‌സ് വ്യക്തമാക്കുന്നത്.
'തക്കാളിയുടെ ദൗര്‍ലഭ്യത്തെ മറികടക്കാന്‍ ഏറെ ശ്രമിച്ചു. ഗുണനിലവാരമുള്ള ഭക്ഷണങ്ങളേ തങ്ങള്‍ കസ്റ്റമേഴ്‌സിന് വേണ്ടി ഇതുവരെ വിളമ്പാന്‍ ശ്രമിച്ചിട്ടുള്ളൂ. എന്നാലിപ്പോഴത്തെ പ്രതിസന്ധി തങ്ങള്‍ക്ക് മറികടക്കാവുന്നതല്ല, അതിനാല്‍ തന്നെ ഒരറിയപ്പുണ്ടാകുന്നത് വരെ തക്കാളിയില്ലാതെ വിഭവങ്ങള്‍ നല്‍കാനാണ് തീരുമാനം. എത്രയും പെട്ടെന്ന് തക്കാളി ലഭ്യത ഉറപ്പുവരുത്താനായി ഞങ്ങള്‍ ശ്രമിക്കും. അതുവരെയുണ്ടാകുന്ന അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. -എന്നാണ് നോടീസില്‍ വ്യക്തമാക്കിയത്.
Keywords: News, National, New Delhi, Tomato, McDonald's, As Tomato Price Surges, McDonald's Suspends Its Use In Menu.