തിരുവനന്തപുരം: (www.kvartha.com) ബിജെപിയില്‍ നിന്ന് രാജിവച്ച നടന്‍ ഭീമന്‍ രഘു എകെജി സെന്ററിലെത്തി. സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദനും മന്ത്രിമാരായ വി ശിവന്‍കുട്ടിയുമായും വി അബ്ദുര്‍ റഹ് മാനുമായും ചര്‍ച നടത്തി. സിപിഎമില്‍ വരാനുള്ള പ്രധാന കാരണം അടിസ്ഥാനപരമായി തീരുമാനമുള്ള പാര്‍ടിയാണ് എന്നതാണെന്ന് ഭീമന്‍ രഘു മാധ്യമങ്ങളോട് പറഞ്ഞു.
എം വി ഗോവിന്ദന്‍ തന്നെ ചുവന്ന പൊന്നാടയണിയിച്ചുവെന്ന് ഭീമന്‍ രഘു മാധ്യമങ്ങളോട് പറഞ്ഞു. എകെജി സെന്ററിലെത്തിയ ഭീമന്‍ രഘുവിനൊപ്പം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രടറി വി ജോയിയും ഉണ്ടായിരുന്നു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകതയെന്നും അതിനുള്ള ഉദാഹരണമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്നും അദ്ദേഹം വ്യക്തമാക്കി.
'ഒന്നാം പിണറായി സര്‍ക്കാര്‍ വന്നു. ഇപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഭരിക്കുന്നു. ഇനി മൂന്നാം പിണറായി സര്‍ക്കാര്‍ വരും. അതിന് യാതൊരു സംശയവും വേണ്ട. ബിജെപി രക്ഷപ്പെടില്ല. പാര്‍ടിയില്‍ എന്ത് റോള്‍ വഹിക്കണമെന്നുള്ള നിര്‍ദേശമൊന്നും എം.വി. ഗോവിന്ദന്‍ നല്‍കിയില്ല. ചുവന്ന ഷോള്‍ അണിയിച്ചു. ഓള്‍ ദി ബെസ്റ്റ് പറയുകയും ചെയ്തു. ബാക്കിയൊക്കെ അവരുടെ തീരുമാനങ്ങളാണ്. നമുക്ക് പറയാനാകില്ല.' -ഭീമന്‍ രഘു പറഞ്ഞു.
തനിക്ക് ഏറ്റവും ഇഷ്ടം ചുവപ്പു നിറമാണ്. ബിജെപിയില്‍നിന്ന് ഓരോ നിമിഷവും ഇറങ്ങി ഓടണമെന്നാണ് തോന്നിയത്. സിപിഎമില്‍ ചേരാന്‍ ഇപ്പോഴാണ് സമയം വന്നു ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ തലപ്പത്ത് ഇരിക്കുന്നവര്‍ നിശ്ചയിക്കുന്നതാണ് അവരുടെ രാഷ്ട്രീയം. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഇടതു രാഷ്ട്രീയം. ബിജെപി അപമാനിച്ചതല്ല, തഴഞ്ഞു. കെ സുരേന്ദ്രന്‍ നല്ലയാളാണ്. അദ്ദേഹത്തിന് തന്റേതായ രീതിയുണ്ട്. ആ രീതിയില്‍ മാത്രമേ കെ സുരേന്ദ്രന്‍ സഞ്ചരിക്കൂവെന്നും ഭീമന്‍ രഘു പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, Actor, Bheeman Raghu, CPM, BJP, Politics, Actor Bheeman Raghu joins CPM.