Follow KVARTHA on Google news Follow Us!
ad

Proposal Video | കേദാര്‍നാഥ് ക്ഷേത്ര സന്നിധിയില്‍വച്ച് നടത്തിയ യുവതിയുടെ വിവാഹ അഭ്യര്‍ഥന വീഡിയോ വൈറല്‍; പിന്നാലെ ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കുമെന്ന് പൊലീസ്

'ഇത്തരം പ്രവൃത്തികള്‍ ക്ഷേത്രത്തിന്റെ വിശുദ്ധിക്ക് നിരക്കാത്തതാണ്' Kedarnath Temple, Badrinath, Proposal Video, Viral Video
ബദ്രിനാഥ്: (www.kvartha.com) കേദാര്‍നാഥ് ക്ഷേത്ര സന്നിധിയില്‍വച്ച് നടത്തിയ യുവതിയുടെ വിവാഹ അഭ്യര്‍ഥന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇതിനെതിരെ ബദ്രി കേദാര്‍നാഥ് ക്ഷേത്ര ഭാരവാഹികള്‍ (BKTC) പൊലീസില്‍ പരാതി നല്‍കി. കേദാര്‍നാഥ് ക്ഷേത്രത്തിനുള്ളില്‍ റീല്‍സും വീഡിയോയും ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കിയത്.

ഇത്തരം ശ്രമങ്ങള്‍ ക്ഷേത്ര പരിസരത്തെ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്നും ക്ഷേത്രത്തിന്റെ വിശുദ്ധിക്ക് നിരക്കാത്തതുമാണ് ഇത്തരം ശ്രമങ്ങളെന്ന് ബികെറ്റിസി അധികൃതര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.

News, National, Police, Viral video, Proposal, Complaint, ‘Action will be taken’: Police after Kedarnath temple complains about viral proposal video.

കേദാര്‍നാഥ് ക്ഷേത്രത്തിനുള്ളില്‍ വച്ച് വ്‌ലോഗര്‍ ആയ യുവതിയുടെ വിവാഹ അഭ്യര്‍ഥന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. സുഹൃത്തിനെ മുട്ടില്‍ കുത്തി നിന്ന് വിവാഹാഭ്യര്‍ഥന നടത്തുന്ന വീഡിയോയാണ് വൈറലായത്.

Keywords: News, National, Police, Viral video, Proposal, Complaint, ‘Action will be taken’: Police after Kedarnath temple complains about viral proposal video.

Post a Comment