Follow KVARTHA on Google news Follow Us!
ad

Accident | മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ വന്‍അപകടം; ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ ബസിന് തീ പിടിച്ചു; 25 പേര്‍ക്ക് ദാരുണാന്ത്യം

8 പേര്‍ക്ക് പരുക്ക് Maharastra News, Maharashtra Expressway, 25 Died, Bus Catches Fire
മുംബൈ: (www.kvartha.com) ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ ബസിന് തീ പിടിച്ച് 25 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ എട്ട് പേര്‍ക്ക് പരുക്ക്. മഹാരാഷ്ട്രയിലെ ബുല്‍ദാനയിലാണ് വന്‍ അപകടം നടന്നത്. 33 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 

സമൃദ്ധി എക്പ്രസ് ഹൈവേയിലാണ് അപകടം. നാഗ്പൂരില്‍ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അതില്‍ 25 പേരും അതിദാരുണമായ വിധത്തില്‍ മരണപ്പെട്ടതായി റിപോര്‍ടുകള്‍ പറയുന്നു. ഡോറിന്റെ വശത്തേക്കാണ് ബസ് മറിഞ്ഞത്. അതുകൊണ്ട് യാത്രക്കാര്‍ക്ക് ബസില്‍ കുടുങ്ങിപ്പോയി. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Mumbai, News, National, Maharashtra, Expressway, Bus, Fire, 25 people died as bus catches fire on Maharashtra expressway.

Keywords: Mumbai, News, National, Maharashtra, Expressway, Bus, Fire, 25 people died as bus catches fire on Maharashtra expressway.

Post a Comment