Snake Bite | പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ചു; ഞൊടിയിടയില്‍ മുഖത്ത് കടിച്ചുപിടിച്ചു, പിടി വിടാതെ -വൈറല്‍ വീഡിയോ
Jun 2, 2023, 16:15 IST
ന്യൂഡെല്‍ഹി: (www.kvartha.com) തന്നെ ചുംബിക്കാന്‍ ശ്രമിച്ച യുവതിയെ ആക്രമിക്കുന്ന ഒരു പാമ്പിന്റെ ഏഴ് സെകന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വൈറലാകുന്നത്. ഒരു യുവാവിന്റെ കയ്യിലിരുന്ന മലമ്പാമ്പിന്റെ മുഖത്ത് യുവതി ചുംബിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഞൊടിയിടയില്‍ തന്നെ അത് യുവതിയുടെ മുഖത്ത് കടിച്ചുപിടിക്കുകയായിരുന്നു.
പാമ്പ് മുഖത്ത് നിന്ന് പിടി വിടാതെ കിടക്കുന്നതാണ് വീഡിയോയില്‍ അവസാനം കാണുന്നത്. അതേസമയം ഈ സംഭവം എവിടെ നടന്നതാണെന്ന് വ്യക്തമല്ല. 'പാമ്പിനെ ചുംബിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഇത് ട്വിറ്ററില്‍ പ്രചരിക്കുന്നത്. യുവതിക്ക് എന്തു സംഭവിച്ചുവെന്നും യുവതി രക്ഷപ്പെട്ടോ എന്നൊക്കെയാണ് പലരും കമന്റ് ബോക്‌സില്‍ ചോദിക്കുന്നത്.
Kissing a snake 🐍 pic.twitter.com/6yboCzFZ9w
— CCTV IDIOTS (@cctvidiots) May 31, 2023
Keywords: New Delhi, News, National, Woman Kisses Snake, It 'Kisses Her Back' In Viral Video.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.