Follow KVARTHA on Google news Follow Us!
ad

Died | കനത്ത മഴ: റെയില്‍വേ സ്റ്റേഷന് പുറത്തെ വെള്ളക്കെട്ടിനരികിലൂടെ നടക്കവേ വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോകേറ്റു; യുവതിക്ക് ദാരുണാന്ത്യം

സംഭവത്തില്‍ പൊലീസ് കേസെടുത്തു New Delhi, Delhi Railway Station, Heavy Rain, Woman electrocuted
ന്യൂഡെല്‍ഹി: (www.kvartha.com) കനത്ത മഴയ്ക്കിടെ ഡെല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതാഘാതമേറ്റ് യുവതിക്ക് ദാരുണാന്ത്യം. സാക്ഷി അഹുജ എന്ന യുവതിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 5.30 മണിയോടെയാണ് സംഭവം. 

സ്റ്റേഷന് പുറത്തെ വെള്ളക്കെട്ടിനരികിലൂടെ നടക്കവേ വൈദ്യുതി പോസ്റ്റില്‍ നിന്ന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഭോപാലിലേക്ക് ട്രെയിന്‍ കയറാന്‍ വേണ്ടി സഹോദരിക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പമാണ് സാക്ഷി സ്റ്റേഷനിലെത്തിയത്. 

New Delhi, News, National, Woman, Delhi, Railway Station, Heavy Rain, Rain, Woman electrocuted at Delhi railway station amid heavy rain.

വെള്ളക്കെട്ടിനരികിലൂടെ നടക്കവേ വൈദ്യുതി പോസ്റ്റില്‍ പിടിച്ചതും ഷോകേറ്റ് വീണു. ഉടന്‍ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു. ലൈനില്‍ നിന്ന് ഇന്‍സുലേഷന്‍ തകരാര്‍ കാരണം പോസ്റ്റിലേക്ക് വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. 

Keywords: New Delhi, News, National, Woman, Delhi, Railway Station, Heavy Rain, Rain, Woman electrocuted at Delhi railway station amid heavy rain.

Post a Comment