ലക്‌നൗ: (www.kvartha.com) വന്ദേഭാരത് ട്രെയിന്‍ തട്ടി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ തുണ്ഡലയിലാണ് സംഭവം. വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു.
റെയില്‍പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം മെയ് മാസത്തില്‍ വന്ദേഭാരത് തട്ടി കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കാസര്‍കോട് നിന്നും തിരുവന്തപുരത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കിയിരുന്നു.
Keywords: UP, News, National, Found dead, Railway track, UP: Man found dead in railway track.