ലന്‍ഡന്‍: (www.kvartha.com) യുകെയില്‍ മദ്യലഹരിയിലായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇന്‍ഡ്യന്‍ വംശജനായ വിദ്യാര്‍ഥി അറസ്റ്റില്‍. പ്രീത് വികാലിനെയാണ് (20) സൗത് വെയില്‍സ് പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ജൂണ്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം.
പൊലീസ് പറയുന്നത്: വെല്‍ഷ് തലസ്ഥാനത്തെ ഒരു സംഗീത വേദിക്ക് പുറത്തുവച്ചാണ് അമിതമായി മദ്യപിച്ച് അര്‍ധബോധാവസ്ഥയിലായിരുന്ന സ്ത്രീയെ വികാല്‍ കണ്ടത്. പുലര്‍ച്ചെ നാല് മണിയോടെ വികല്‍ യുവതിയെ തന്റെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഇതിന് ശേഷം ഇരയുടെ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. യുവതിയെ വികല്‍ ചുമന്നുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Keywords: UK, News, World, Crime, Arrest, Arrested, Case, Police, Woman, Student, UK: Indian Student Carries Drunk Stranger To Room, Molest Her.