ന്യൂഡെല്‍ഹി: (www.kvartha.com) തക്കാളി വിലയില്‍ നെടുവീര്‍പ്പിടുന്ന സാധാരണക്കാരന് ആശ്വാസ വാര്‍ത്ത. തക്കാളിയുടെ വിലയിലെ വര്‍ധനവ് താല്‍ക്കാലിക സീസണ്‍ പ്രതിഭാസമാണെന്നും വില ഉടന്‍ കുറയുമെന്നും ഉപഭോക്തൃ കാര്യ സെക്രടറി രോഹിത് കുമാര്‍ സിംഗ്. തക്കാളി പെട്ടന്ന് തന്നെ ചീത്തയാകുന്ന ഒരു പച്ചക്കറിയാണ്. അധികകാലം ഇവ സംരക്ഷിച്ച് വെക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പെട്ടെന്നുള്ള മഴ പലപ്പോഴും ഗതാഗതത്തെ തടസപ്പെടുത്തുകയും പകുതിവഴിയില്‍ തന്നെ തക്കാളി നശിക്കാനും ഇടയുണ്ട്. ഇത് താല്‍ക്കാലിക പ്രശ്നമാണ്. വില ഉടന്‍ തണുക്കുമെന്നും എല്ലാ വര്‍ഷവും ഈ സമയത്ത് ഇത് സംഭവിക്കാറുണ്ടെന്നും രോഹിത് വ്യക്തമാക്കി.
വില വര്‍ധനവിന് കാരണം, ഉയര്‍ന്ന താപനില, കുറഞ്ഞ ഉല്‍പാദനം, മഴയിലുണ്ടായ കാലതാമസം. മെയ് മാസത്തില്‍ കിലോയ്ക്ക് 3-5 രൂപയ്ക്ക് വരെ രാജ്യത്തിന്റെ പലയിടങ്ങളിലും തക്കാളി ലഭിച്ചിരുന്നു. ഉപഭോക്തൃ കാര്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, ജൂണ്‍ 27 ന് അഖിലേന്‍ഡ്യാടിസ്ഥാനത്തില്‍ തക്കാളിയുടെ ശരാശരി വില കിലോയ്ക്ക് 46 രൂപയാണ്. മോഡല്‍ വില കിലോയ്ക്ക് 50 രൂപയും പരമാവധി വില 122 രൂപയുമാണ്
Keywords: New Delhi, News, National, Tomato, Tomato price to cool down soon.