Follow KVARTHA on Google news Follow Us!
ad

Found Dead | തൃശൂരില്‍ മൂന്നംഗ കുടുംബം ലോഡ്ജില്‍ മരിച്ച നിലയില്‍; 'സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും ഒടുവില്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കുറിപ്പ്'

മരിച്ചത് ചെന്നൈയില്‍ താമസക്കാരായ മലയാളികള്‍ Family Found Dead, Thrissur Lodge, Chennai Malayalies
തൃശൂര്‍: (www.kvartha.com) ഒരു കുടുംബത്തിലെ മൂന്ന് പേരെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയില്‍ താമസക്കാരായ മലയാളികളായ സന്തോഷ് പീറ്റര്‍, ഭാര്യ സുനി പീറ്റര്‍, മകള്‍ ഐറിന്‍ എന്നിവരാണ് മരിച്ചത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജിലാണ് ഇവരെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ആത്മഹത്യാക്കുറിപ്പും സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും ഒടുവില്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് കുറിപ്പിലുള്ളതെന്നും പൊലീസ് വ്യക്തമാക്കി.

Thrissur, News, Kerala, Lodge, Found dead, Family, Police, Death, Chennai Malayalies, Thrissur: Three family members found dead in lodge.

കഴിഞ്ഞ നാലാം തീയതിയാണ് ലോഡ്ജില്‍ മുറിയെടുത്തത്. തിങ്കളാഴ്ച രാത്രി 11.45 മണിയോടെ ചെക്ഔട് ചെയ്യുമെന്നായിരുന്നു കുടുംബം അറിയിച്ചിരുന്നതെന്ന് ജീവനക്കാരെ പറയുന്നു. മുറി തുറക്കാതായതോടെ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Keywords: Thrissur, News, Kerala, Lodge, Found dead, Family, Police, Death, Chennai Malayalies, Thrissur: Three family members found dead in lodge.

Post a Comment