Accident | ടോറസ് ലോറി ദേഹത്തിലൂടെ കയറിയിറങ്ങി ബംഗാള്‍ സ്വദേശിക്ക് ദാരുണാന്ത്യം
Jun 6, 2023, 17:54 IST
തൃശൂര്‍: (www.kvartha.com) ടോറസ് ലോറി ദേഹത്തിലൂടെ കയറിയിറങ്ങി ബംഗാള്‍ സ്വദേശി മരിച്ചു. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി നാസറുല്‍ ശെയ്ഖാണ് (35 വയസ്) മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ചാവക്കാട് മണത്തല മുല്ലത്തറയിലാണ് സംഭവം.
ടോറസ് ലോറി മണത്തറ മുല്ലത്തറയില് വച്ച് തിരിക്കുന്നതിനിടയില്‍ സൈക്ളുമായി നില്‍ക്കുകയായിരുന്ന നാസറുല്‍ ശെയ്ഖിനെ ഇടിച്ചിടുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങി. പൊന്നാനി ഭാഗത്തുനിന്നും വരികയായിരുന്നു ലോറി.
ഗുരുതരമായി പരുക്കേറ്റ നാസറുലിനെ മണത്തല ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ടോറസ് ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
Keywords: Thrissur, News, Kerala, Accident, Death, Police, Road, Driver, Thrissur: Man died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.