Rain | 3 ദിവസത്തിനുള്ളില്‍ മണ്‍സൂണ്‍ സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Jun 20, 2023, 17:54 IST
ന്യൂഡെല്‍ഹി: (www.kvartha.com) മൂന്ന് മുതല്‍ നാല് ദിവസത്തിനുള്ളില്‍ മണ്‍സൂണ്‍ സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നെല്ല്, സോയബീന്‍, പരുത്തി, കരിമ്പ് തുടങ്ങിയവ കൃഷി ചെയ്യുന്ന ദക്ഷിണേന്‍ഡ്യന്‍, സെന്‍ട്രല്‍, പടിഞ്ഞാറന്‍ ഇന്‍ഡ്യ സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ സജീവമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് പെയ്യുന്ന 70 ശതമാനം മഴയും കിട്ടുന്നത് മണ്‍സൂണ്‍ കാലയളവിലാണ്. കേരളമാണ് ആദ്യം മണ്‍സൂണ്‍ എത്തുന്ന സംസ്ഥാനങ്ങളിലൊന്ന്. ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ മണ്‍സൂണെത്തുക. ജൂണ്‍ 15ഓടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ മഴ പെയ്യും. അറബിക്കടലില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടത് മൂലം ഇക്കുറി മണ്‍സൂണ്‍ വൈകിയിരുന്നു.
Keywords: New Delhi, News, National, Rain, Monsoon, Stalled monsoon to pick pace in 3-4 days, say IMD officials.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.