Follow KVARTHA on Google news Follow Us!
ad

Found Dead | പാറശാലയില്‍ റെയില്‍വേ ട്രാകില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

കൂടുതല്‍ പരിശോധന നടത്തുകയാണെന്ന് പൊലീസ് School Student, Found Dead, Railway Track
തിരുവനന്തപുരം: (www.kvartha.com) പാറശാലയില്‍ റെയില്‍വേ ട്രാകില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പരശുവയ്ക്കല്‍ വഴി പോയിരുന്ന ട്രെയിനിന്റെ ലോകോ പൈലറ്റാണ് ആദ്യം മൃതദേഹം കണ്ടത്.

സ്‌കൂള്‍ യൂനിഫോമിലായിരുന്നു വിദ്യാര്‍ഥിനിയുടെ മൃതദേഹം കാണപ്പെട്ടത്. സ്‌കൂള്‍ ബാഗും പരിസരത്ത് നിന്നും പൊലീസ് കണ്ടെത്തി. ഐഡന്റിറ്റി കാര്‍ഡിലൂടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. പളുക്കല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഇബ്ലീന്‍ ജോയ് ആണ് മരിച്ചത്. 

Thiruvananthapuram, News, Kerala, Student, Railway track, Found dead, School Student found dead in railway track.

കൂടുതല്‍ പരിശോധന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.റെയില്‍വേ പൊലീസിലും പാറശാല പൊലീസുമാണ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇപ്പോള്‍ മൃതദേഹം പാറശാല താലൂക് ആശുപത്രിയിലേക്ക് മാറ്റി. 

Keywords: Thiruvananthapuram, News, Kerala, Student, Railway track, Found dead, School Student found dead in railway track.

Post a Comment