Follow KVARTHA on Google news Follow Us!
ad

Protest March | 'നിഹാലിന്റെ മരണത്തിന് ഉത്തരവാദി സര്‍കാര്‍'; തെരുവുനായ അക്രമത്തിനെതിരെ പ്രതിഷേധ മാര്‍ചുമായി യൂത് ലീഗ്

'മതിയായ നഷ്ട പരിഹാരം നല്‍കണം' Protest March, Youth League, Stray Dog
കണ്ണൂര്‍: (www.kvartha.com) മുഴപ്പിലങ്ങാട് പഞ്ചായതില്‍ തെരുവുനായകള്‍ മനുഷ്യരുടെ ജീവനെടുക്കുന്ന സാഹചര്യത്തില്‍ സര്‍കാര്‍ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ കണ്ണൂര്‍ ജില്ലാ മുസ്ലിം യൂത് ലീഗ് നേതൃത്വത്തില്‍ കാല്‍ടെക്സ് ജംഗ്ഷനില്‍ നിന്നും പ്രകടനമായി ജില്ലാ പഞ്ചായത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച് നടത്തി. യൂത് ലീഗ് ദേശീയ സെക്രടറി അഡ്വ. ഫൈസല്‍ ബാബു മാര്‍ച് ഉദ്ഘാടനം ചെയ്തു.

മുഴപ്പിലങ്ങാടെ നിഹാല്‍ നൗശാദിനെ മന:പൂര്‍വം കൊന്നതാണെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം ജില്ലാ പഞ്ചായതിനാണെന്നും ഫൈസല്‍ ബാബുപറഞ്ഞു. കൊല്ലപ്പെട്ട മുഴപ്പിലങ്ങാടെ നിഹാല്‍ നൗശാദിന്റെ കുടുംബത്തിനും ഗുരുതര പരിക്കേറ്റ ജാന്‍വി എന്ന വിദ്യാര്‍ഥിക്കും മതിയായ നഷ്ട പരിഹാരം നല്‍കണമെന്നും ഫൈസല്‍ ബാബു ആവശ്യപ്പെട്ടു. പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് നസീര്‍ നെല്ലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറി സി കെ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി.

Kannur, News, Kerala, Protest March, Youth League, Stray dog, Protest March of Youth League against stray dog.

ജില്ലാ സെക്രടറി പി സി നസീര്‍ സ്വാഗതം പറഞ്ഞു. എം പി മുഹമ്മദലി, കെ പി താഹിര്‍, ശജീര്‍ ഇഖ്ബാല്‍, ലത്വീഫ് എടവച്ചാല്‍, അലി മംഗര, എം എ ഖലീല്‍ റഹ് മാന്‍, ഫൈസല്‍ ചെറുകുന്നോന്‍, കെ കെ ഷിനാജ്, തസ്ലിം ചേറ്റക്കുന്ന്, സലാം പൊയ്നാട്, നൗശാദ് എസ് കെ സൈനുല്‍ ആബിദ്, ശംസീര്‍ മയ്യില്‍, യൂനുസ് പട്ടാടം സംസാരിച്ചു. ഇസ്സുദ്ദീന്‍ സി എം, അസ്ലം പാറയത്ത്, മുഹമ്മദലി വി കെ, അശ്കര്‍ കണ്ണാടിപറമ്പ്, ദാവൂദ് അരിയില്‍, അഡ്വ. ജാഫര്‍ സാദിഖ്, മുഹമ്മദ് റാഫിതില്ലങ്കേരി, ശബീര്‍ എടയന്നൂര്‍, ഫവാസ്പുന്നാട്, റശീദ് തലായി, തഫ്ലിം മാണിയാട്ട്, ശുഹൈബ് വേങ്ങാട്, ശരീഫ്പെരിങ്ങോം എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kannur, News, Kerala, Protest March, Youth League, Stray dog, Protest March of Youth League against stray dog.

Post a Comment