Fire | പിലാത്തറയില്‍ നിയന്ത്രണം വിട്ട പികപ് വാന്‍ മറിഞ്ഞ് കത്തിനശിച്ചു
Jun 7, 2023, 10:21 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍-കാസര്‍കോട് ദേശീയപാതയില്‍ മഹീന്ദ്ര മാകസിമോ പികപ് വാന്‍ മറിഞ്ഞ് കത്തിനശിച്ചു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ദേശീയ പാതയിലെ വിളയാങ്കോട് സെന്റ്‌മേരീസ് യു പി സ്‌കൂളിന് മുന്‍പിലാണ് അപകടം. പിലാത്തറയില്‍ നിന്നും പരിയാരം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎല്‍-26-ഇ-2295 വാഹനമാണ് അപകടത്തില്‍പെട്ടത്.
ഡ്രൈവര്‍ മലപ്പുറം സ്വദേശിയായ മുഹസ്സിന്‍(19), സഹായി ചേളാരിയിലെ മുഹമ്മദ് റാഷിദ്(26) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദേശീയപാത നിര്‍മാണത്തിനായി സ്ഥാപിച്ച കോണ്‍ക്രീറ്റ് ബാരികേഡിലിടിച്ച് മറിഞ്ഞ വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിയതിനെതുടര്‍ന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു വാഹനം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ കത്തിനശിച്ച നിലയിലാണ്.
പരിയാരം പൊലീസ് സ്ഥലത്തെത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പയ്യന്നൂര്‍ അഗ്നിശമനനിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ അജിത്ത്കുമാര്‍, സുമേഷ്, വിഷ്ണു, ഹോം ഗാര്‍ഡുമാരായ പത്മനാഭന്‍, കെ സി ഗോപാലന്‍, രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. തലനാരിഴയ്ക്കാണ് വന്‍ദുരന്തമൊഴിവായത്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി നിരന്തരം അപകടം നടക്കുന്ന മേഖലയാണ് ദേശീയപാത. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇതിലൂടെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്.
Keywords: Kannur, News, Kerala, Police, Fire, Vehicle, Pickup van went out of control and overturned and caught fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.