പത്തനംതിട്ട: (www.kvartha.com) കിണറിനുള്ളില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. മരുതിക്കോട് വിജയഭവനില്‍ വിശ്വനാഥന്‍ (68) ആണ് മരിച്ചത്. പത്തനംതിട്ട കൊടുമണ്‍ മരുതിക്കോടാണ് സംഭവം.
വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറിന്റെ ബീമില്‍ കയറില്‍ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് വിശ്വനാഥന്‍ ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Keywords: Pathanamthitta, News, Kerala, Found dead, Death, Police, Pathanamthitta: Elderly man found dead in well.