മംഗ്‌ളൂറു: (www.kvartha.com) കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന ബംഗളൂരു സ്വദേശി കെ ആര്‍ രവിയാണ്(40) മരിച്ചത്. സുള്ള്യക്കടുത്ത സമ്പാജെ ദേവറകൊല്ലി ദേശീയ പാതയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. അഞ്ചുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ നിതിന്‍, ചന്ദ്രശേഖര്‍, ഹര്‍ഷ, ജഗദീഷ്, ലോറി ഡ്രൈവര്‍ കുളൈയിലെ ഈശ്വര്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗ്‌ളൂറിലേക്ക് വരുകയായിരുന്ന കണ്ടയ്‌നര്‍ ബ്രേക് തകറാറിനെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് ധര്‍മസ്ഥലയിലേക്ക് സഞ്ചരിച്ച കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
Keywords: News, National, Death, Accident, Road, Car, Lorry, One died and five injured in road accident.