Missing | ഒഡീഷ ട്രെയിന്‍ ദുരന്തം: ചോദ്യം ചെയ്ത ജൂനിയര്‍ സിഗ്‌നല്‍ എന്‍ജിനീയറെ കാണാതായി, വീട് സീല്‍ ചെയ്ത് സിബിഐ

 


ഭുവനേശ്വര്‍: (www.kvartha.com) ഒഡീഷ ട്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് സിബിഐ ചോദ്യം ചെയ്ത ജൂനിയര്‍ സിഗ്‌നല്‍ എന്‍ജിനീയറെ കാണാതായി. സോറോ സെക്ഷന്‍ സിഗ്‌നല്‍ ജൂനിയര്‍ എഞ്ചിനീയര്‍ അമീര്‍ ഖാനെയാണ് കുടുംബത്തോടൊപ്പം കാണാതായതെന്ന് റിപോര്‍ടുകള്‍ പറയുന്നു. 

അപകടം നടന്ന ബഹനബഗയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ സോറോയിലുള്ള അമീര്‍ ഖാന്റെ വാടകവീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ അത് പൂട്ടിയിട്ടിരിക്കുന്നതായാണ് കണ്ടെത്തി. തുടര്‍ന്ന്, പ്രാഥമിക അന്വേഷണത്തിന് ശേഷം വീട് സിബിഐ സംഘം സീല്‍ ചെയ്തു. ഇയാളെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചതായി റിപോര്‍ടുകള്‍ വ്യക്തമാക്കി.

Missing | ഒഡീഷ ട്രെയിന്‍ ദുരന്തം: ചോദ്യം ചെയ്ത ജൂനിയര്‍ സിഗ്‌നല്‍ എന്‍ജിനീയറെ കാണാതായി, വീട് സീല്‍ ചെയ്ത് സിബിഐ

ജൂനിയര്‍ സിഗ്‌നല്‍ എന്‍ജിനീയര്‍ക്കാണ് ട്രെയ്നുകുകള്‍ക്ക് നല്‍കുന്ന സിഗ്‌നലുകള്‍ക്ക് പുറമെ ട്രാക് സര്‍ക്യൂടുകള്‍, പോയിന്റ് മെഷീനുകള്‍, ഇന്റര്‍ലോകിംഗ് സിസ്റ്റങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സിഗ്‌നലിംഗ് ഉപകരണങ്ങളുടെ ഉത്തരവാദിത്വം. അതേസമയം ഒഡിഷ ട്രെയിന്‍ അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി ഞായറാഴ്ച മരണത്തിന് കീഴടങ്ങിയതോടെ, ദുരന്തത്തില്‍ പൊലിഞ്ഞ ജീവനുകളുടെ എണ്ണം 292 ആയി. 

Keywords: Odisha, News, National, Train, Accident, Missing, Signal Engineer, CBI, House, Sealed, Train accident, Odisha Train Accident Probe: Signal Engineer Goes Missing After Questioning; House Sealed By CBI.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia