Police Booked | അമിത വേഗതയ്ക്ക് ബസ് ഡ്രൈവര്‍ക്കും അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതിന് മലയാളി സ്ത്രീക്കും കേസ്

 


മംഗളൂറു: (www.kvartha.com) അമിത വേഗത്തില്‍ ബസ് ഓടിച്ചതിന് ഡ്രൈവര്‍ക്കും അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതിന് മലയാളി സ്ത്രീക്കുമെതിരെ മംഗളൂറു സൗത് ട്രാഫിക് പൊലീസ് കേസെടുത്തു. മംഗളൂറു-മുടിപ്പു റൂടില്‍ സര്‍വീസ് നടത്തുന്ന ഗോപാലകൃഷ്ണ ബസ് ഡ്രൈവര്‍ ത്യാഗരാജ്(49), കാസര്‍കോട്ടെ ഐശുമ്മ(63) എന്നിവര്‍ക്കെതിരെയാണ് കേസ്. അശ്രദ്ധമായി റോഡ് മുറിച്ച് കടന്ന് അപകടത്തിപെടുമായിരുന്ന സ്ത്രീയെ സമര്‍ഥമായി രക്ഷിച്ച ഡ്രൈവറെ നാട്ടുകാര്‍ പ്രശംസിക്കുന്നതിനിടെയാണ് ട്രാഫിക് പൊലീസ് വക കേസ്. 

ചൊവ്വാഴ്ച തവിടുഗോളി ബസ് സ്റ്റോപ്പിനടുത്ത് ഐശുമ്മ പരിസരം ശ്രദ്ധിക്കാതെ ബസ് സ്റ്റോപിലേക്ക് റോഡ് മുറിച്ച് കടക്കുകയായിരുന്നു. അതുവഴി വന്ന ഗോപാലകൃഷ്ണ ബസ് ഡ്രൈവര്‍ ഇടത്തോട്ട് വെട്ടിച്ച് സഡണ്‍ ബ്രേകിട്ടു. ബസിനടിയില്‍ പെടുമായിരുന്ന സ്ത്രീ തലനാരിഴക്ക് രക്ഷപ്പെട്ടുവെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ ഈ രംഗം പ്രചരിച്ചതോടെ ഡ്രൈവര്‍ക്ക് പ്രശംസയുമായി ആളുകള്‍ രംഗത്ത് വന്നു.

Police Booked | അമിത വേഗതയ്ക്ക് ബസ് ഡ്രൈവര്‍ക്കും അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതിന്  മലയാളി സ്ത്രീക്കും കേസ്

അതേസമയം അമിത വേഗത്തില്‍ ബസോടിച്ചു എന്നത് ശരിയല്ലെന്ന് ത്യാഗരാജ് അവകാശപ്പെട്ടു. 25 വര്‍ഷമായി ഡ്രൈവറായ താന്‍ 19 വര്‍ഷമായി ഈ റൂടിലാണ്. ബസ് സ്റ്റോപ് എത്താറാവുമ്പോള്‍ അമിത വേഗത്തില്‍ ഓടിക്കാനാവില്ല. നിരോധിത മേഖലയില്‍ ഹോണടിച്ച് എന്നതാണ് കേസിനാധാരമായ മറ്റൊരു കുറ്റം. ആ സ്ത്രീയുടെ ജീവനായിരുന്നു അപ്പോള്‍ മുന്‍തൂക്കം എന്ന് ഡ്രൈവര്‍ പറഞ്ഞു.

Keywords: News, National, Mangaluru, Woma, Bus, Bus Driver, Case, Police, Traffic Police, Mangaluru: Woman saved by alert bus driver charged for negligently crossing road.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia