Muhammad Shammas | ആര്‍ഷോയ്ക്ക് വ്യാജ സര്‍ടിഫികറ്റ് മാഫിയയുമായി ബന്ധമെന്ന് സംശയിക്കുന്നതായി കെഎസ്‌യു നേതാവ് മുഹമ്മദ് ശമ്മാസ്

 


കണ്ണൂര്‍: (www.kvartha.com) നിഖില്‍ വ്യാജസര്‍ടിഫികറ്റ് വിവാദത്തില്‍ എസ്എഫ്‌ഐക്കതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസ്. എസ്എഫ്‌ഐ സംസ്ഥാന സെക്രടറി പി എം ആര്‍ഷോ വ്യാജ സര്‍ടിഫികറ്റ് മാഫിയയുടെ ആളാണേയെന്ന് കെഎസ്‌യു സംശയിക്കുന്നതായി ശമ്മാസ് പറഞ്ഞു. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2020 മുതല്‍ എംഎസ്എം കോളജില്‍ ഡിഗ്രി സര്‍ടിഫികറ്റില്ലാതെ എസ്എഫ്‌ഐ നേതാവ് പിജി കോഴ്സിന് ചേര്‍ന്നത് ഈ കാര്യത്തില്‍ കോളജ് അധികൃതര്‍ക്കും അന്നത്തെ പ്രിന്‍സിപാള്‍ ഭദ്ര കുമാരിക്കും സിപിഎം ജില്ല കമിറ്റിയംഗം ബാബുജാനും പങ്കുണ്ട്. കഴിഞ്ഞ ജൂണ്‍ 17 ന് കെഎസ്‌യു നേതാവ് മാഹിന്‍ എസ് പി ചൈത്ര തെരസാ ജോണിന് പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ലെന്നും ശമ്മാസ് ആരോപിച്ചു. 2016 മുതല്‍ വ്യാപകമായ ക്രമക്കേടുകള്‍ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടന്നിട്ടുണ്ട്. ഇതൊക്കെ സമഗ്രമായി അന്വേഷിക്കാന്‍ തയ്യാറാകണമെന്നും ശമ്മാസ് ആവശ്യപ്പെട്ടു. 

Muhammad Shammas | ആര്‍ഷോയ്ക്ക് വ്യാജ സര്‍ടിഫികറ്റ് മാഫിയയുമായി ബന്ധമെന്ന് സംശയിക്കുന്നതായി കെഎസ്‌യു നേതാവ് മുഹമ്മദ് ശമ്മാസ്

എസ്എഫ്‌ഐക്കാരുടെ ജോലിയിപ്പോള്‍ വ്യാജ സര്‍ടിഫികറ്റ് വെരിഫിക്കേഷനാണ്. ക്രമക്കേട് നടത്തിയ നിഖില്‍ ജോസഫിനെതിരെ പരാതി നല്‍കിയിട്ടും സര്‍വകലാശാല അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും മുഹമ്മദ് ശമ്മാസ് ആരോപിച്ചു. വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്തിട്ടും നിഖില്‍ ജോസഫിന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കെഎസ്‌യു നേതാവിന് നല്‍കിയിട്ടില്ല. ഇതു നിഖില്‍ ജോസഫിന്റെ സംരക്ഷിക്കാനുളള കള്ളക്കളിയാണ് കോളജ് അധികൃതര്‍ നടത്തിയത്. ഈ സംഭവത്തില്‍ കോളേജ് അധികൃതര്‍ മാത്രമല്ല, കേരള യൂനിവേഴ്സിറ്റിയിലെ ഉന്നതരും കുടുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.  

എര്‍ണാകുളം മാഹാരാജാസിലെ വ്യാജ സര്‍ടിഫികറ്റിലെ പ്രതിയായ വിദ്യ ഇപ്പോഴും ഒളിവിലാണ്. പൊലീസിന് അവരെ പിടികൂടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. എസ്എഫ്‌ഐ സംസ്ഥാന സെക്രടറി പി എം ആര്‍ഷോയുമായി നല്ല ബന്ധം പുലര്‍ത്തുന്ന വനിതാ നേതാവാണ് വിദ്യ. ആര്‍ഷോയെ ചോദ്യം ചെയ്താല്‍ വിദ്യയെവിടെയാണെന്ന വിവരം പൊലിസിന് ലഭിക്കും. അല്ലെങ്കില്‍ അരിക്കൊമ്പന് റേഡിയോ കോളര്‍ സ്ഥാപിച്ചതു പോലെ ആര്‍ഷോയ്ക്കും റേഡിയോ കോളര്‍ സ്ഥാപിക്കണമെന്നും മുഹമ്മദ് ശമ്മാസ് പരിഹസിച്ചു. 

എസ്എഫ്‌ഐ നേതാവിന്റെ വ്യാജ സര്‍ടിഫികറ്റ് സംഭവത്തില്‍ കെഎസ്‌യു നിയമനടപടിയുമായി മുന്നോട്ടുപോകും. 2016-മുതല്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു അഡ്മിഷന്‍ ലഭിച്ചത് മുഴുവന്‍ പരിശോധിക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറാകണമെന്നും ശമ്മാസ് ആവശ്യപ്പെട്ടു.

Keywords: Kannur, News, Kerala, KSU Leader, Muhammad Shammas, SFI, KSU leader Muhammad Shammas against SFI.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia