Follow KVARTHA on Google news Follow Us!
ad

Missing | വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും 4 കുട്ടികളെ കാണാതായി; 'ശുചിമുറിയുടെ വെന്റിലേഷന്‍ ഗ്രില്‍ തകര്‍ത്ത് പുറത്ത് കടന്നു'

കൃത്യമായ ആസൂത്രണമെന്ന് പൊലീസ് Vellimadukunnu, Orphanage, Children Missing
കോഴിക്കോട്: (www.kvartha.com) വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും നാല് കുട്ടികളെ കാണാതായി. മൂന്നു പേര്‍ കോഴിക്കോട് സ്വദേശികളും ഒരു ഉത്തര്‍ പ്രദേശ് സ്വദേശിയുമാണ്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

പൊലീസ് പറയുന്നത്: കൃത്യമായ ആസൂത്രണത്തോടെയാണ് കുട്ടികള്‍ ബാലമന്ദിരത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ശുചിമുറിയുടെ വെന്റിലേഷന്‍ ഗ്രില്‍ തകര്‍ത്താണ് കുട്ടികള്‍ രക്ഷപ്പെട്ടത്. മുമ്പ് അന്തേവാസികളായി ഉണ്ടായിരുന്ന രണ്ട് പേരുടെ സഹായം കുട്ടികള്‍ക്ക് ലഭിച്ചു. സിസിടിവിയില്‍ ആറു പേരുടെ ദൃശ്യങ്ങള്‍ ഉണ്ട്. 

Kozhikode, News, Kerala, Children, Missing, Orphanage, Kozhikode: Four children missing from Vellimadukunnu orphanage.

വെള്ളിയാഴ്ച രാത്രി 8:45 മണിയോടെയാണ് ഗ്രില്ലുകള്‍ തകര്‍ത്തത്. രാത്രി 11 മണിയോടെ കുട്ടികള്‍ പുറത്തുകടന്നു. ചുറ്റുമതില്‍ ഇല്ലാത്തത് ഉള്‍പ്പെടെയുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ബാലമന്ദിരത്തില്‍ നിലനില്‍ക്കുന്നുണ്ട്.

Keywords: Kozhikode, News, Kerala, Children, Missing, Orphanage, Kozhikode: Four children missing from Vellimadukunnu orphanage.

Post a Comment