Scam | കണ്ണൂര്‍ അര്‍ബന്‍ നിധി തട്ടിപ്പ്: തളിപ്പറമ്പില്‍ വീണ്ടും കേസെടുത്തു
Jun 2, 2023, 18:09 IST
കണ്ണൂര്‍: (www.kvartha.com) താവക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അര്‍ബനിധി നിക്ഷേപ തട്ടിപ്പ് കേസില്‍ ഡയറക്ടര്‍മാര്‍ക്കെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. മൊറാഴ കാനുല്‍ സ്വദേശി സി ലക്ഷ്മണന്റെ മകനില്‍ നിന്ന് 2020 നും 22 നും ഇടയില്‍ പല തവണകളായി 560,000 രൂപ സ്ഥിരനിക്ഷേപമായി സ്വീകരിച്ച തുക തിരിച്ച് നല്‍കാതെ ചതി ചെയ്തുവെന്നാണ് പരാതി.
കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ ഡയറക്ടര്‍സ് ജീന, ആന്റണി എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. നൂറിലധികം കേസുകളാണ് കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ളത്. അതുകൊണ്ടു തന്നെ ക്രൈംബ്രാഞ്ച് പ്രത്യേക ഗ്രൂപുകളായി തിരിഞ്ഞാണ് കേസ് അന്വേഷണം നടത്തുന്നത്.
Keywords: Kannur, News, Kerala, Scam, Police, Crime branch, Kannur Urban Nidhi Scam: Police booked again.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.