കണ്ണൂര്‍: (www.kvartha.com) തലശേരി നഗരസഭ ആരോഗ്യ വിഭാഗം പുതിയ ബസ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയില്‍ നിരോധിത ലഹരി ഉത്പന്നങ്ങളുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. 150 പാകറ്റ് ലഹരി ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഉത്തര്‍പ്രദേശ് സ്വദേശി കന്നയ്യയെയാണ് പിടികൂടിയത്.
പുതിയ ബസ്റ്റാന്‍ഡില്‍ ലഹരി ഉത്പന്നങ്ങള്‍ വില്‍പന നടത്തുകയായിരുന്നു യുവാവ്. ഓണ്‍ലൈന്‍ വഴിയാണ് വില്‍പന. ഹന്‍സ്, തമ്പാക്ക്, പാന്‍ പരാഗ് തുടങ്ങിയവ പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു. കണ്ണൂരില്‍ നിന്നാണ് ലഹരി ഉത്പന്ന ങ്ങള്‍ എത്തിക്കുന്നത്. ഇയാള്‍ സ്വന്തമായി നിര്‍മ്മിച്ച ലഹരി ഉത്പന്നങ്ങളും വില്‍പനക്കെത്തിച്ചിട്ടുണ്ട്. ഇയാളില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കി വിട്ടയച്ചു.
ഹെല്‍ത് സുപ്ര വൈസര്‍, കെ പ്രമോദ്, ഹെല്‍ത്ത് ഇന്‍സ്ലെക്ടര്‍മാരായ ബി അനില്‍കുമാര്‍ അരുണ്‍ എസ് നായര്‍ എന്നിവരടങ്ങിയ സംഘമാണ് പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുത്തത്
Keywords: Kannur, News, Kerala, Arrest, Arrested, Tobacco Products, Kannur: UP Native arrested with tobacco products.