Follow KVARTHA on Google news Follow Us!
ad

Kannur University | കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് സമ്പൂര്‍ണാധിപത്യം; ഭരണം നിലനിര്‍ത്തുന്നത് ഇത് 24-ാം തവണ

'മാധ്യമനുണകള്‍ക്ക് ഏറ്റതിരിച്ചടിയാണ് നേടിയ വിജയം' Kannur University, Union, SFI
കണ്ണൂര്‍: (www.kvartha.com) വ്യാജരേഖാ വിവാദങ്ങള്‍ക്കിടെ മുഖം നഷ്ടപ്പെട്ട എസ്എഫ്‌ഐക്ക് കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണാധിപത്യം. ഇതു ഇരുപത്തി നാലാം തവണയാണ് കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ ഭരണം എസ്എഫ്‌ഐ നിലനിര്‍ത്തുന്നത്. 

മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ചെയര്‍പേഴ്‌സണായി ടി പി അഖില തിരഞ്ഞെടുക്കപ്പെട്ടു. ടി പ്രതിക് ആണ് ജനറല്‍ സെക്രടറി. വയനാട് ജില്ലാ എക്‌സിക്യൂടീവ് സ്ഥാനത്തേക്ക് എസ്എഫ്‌ഐ എതിരില്ലാതെ വിജയിച്ചിരുന്നു.

Kannur, News, Kerala, SFI, Union, Kannur University, Kannur University Union winner SFI.

കെ എസ് യു-എംഎസ്എഫ്- എബിവിപി-ഫ്രടേണിറ്റി സ്ഥാനാര്‍ഥികളാണ് എസ്എഫ്‌ഐയെ നേരിട്ടത്. യൂനിയന്‍ ഭരണം നിലനിര്‍ത്തിയതിനെ തുടര്‍ന്ന് താവക്കര കാംപസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി. മാധ്യമനുണകള്‍ക്ക് ഏറ്റതിരിച്ചടിയാണ് എസ്എഫ്‌ഐ നേടിയ വിജയമെന്ന് നേതാക്കള്‍ പ്രതികരിച്ചു.

Keywords: Kannur, News, Kerala, SFI, Union, Kannur University, Kannur University Union winner SFI.

Post a Comment