Follow KVARTHA on Google news Follow Us!
ad

Prohibited | കണ്ണൂര്‍ ജില്ലയിലെ ബീചുകളില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചു; തീരുമാനം ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും കാലവസ്ഥാവകുപ്പില്‍ നിന്നും ലഭിച്ച മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍

'ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദര്‍ശനം ഒഴിവാക്കണം' Kannur Beaches, Tourists, Prohibited
കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ ബീചുകളില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചു. അതിശക്തമായ കടല്‍ക്ഷോഭവും ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും കാലവസ്ഥാവകുപ്പില്‍ നിന്നും ലഭിച്ച മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഡിടിപിസി സെക്രടറിയാണ് ഇക്കാര്യം അറിയിച്ചത്.  

മുഴപ്പിലങ്ങാട്, ധര്‍മടം, പയ്യാമ്പലം, ചാല്‍, ചൂടാട്ട് ബീചുകളിലാണ് നിരോധനമേര്‍പ്പെടുത്തിയത്. കടല്‍ ഉള്‍വലിഞ്ഞ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുളളതിനാല്‍ മുഴപ്പിലങ്ങാട് ബീചിലേക്കുളള വാഹനങ്ങളുടെ പ്രവേശനവും നിരോധിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിനോദ സഞ്ചാരികള്‍ ബീചിലേക്കുളള സന്ദര്‍ശനം ഒഴിവാക്കണമെന്ന് ഡിടിപിസി സെക്രടറി അറിയിച്ചു.

Kannur, News, Kerala, Tourist, Prohibited, Beach, Kannur: Tourists prohibited from entering beaches.Kannur, News, Kerala, Tourist, Prohibited, Beach, Kannur: Tourists prohibited from entering beaches.

Keywords: Kannur, News, Kerala, Tourist, Prohibited, Beach, Kannur: Tourists prohibited from entering beaches.

Post a Comment