തലശേരി: (www.kvartha.com) കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ഥിനി റഷ്യയില്‍ തടാകത്തില്‍ മുങ്ങി മരിച്ചു. മുഴപ്പിലങ്ങാട് ഗവ. ഹൈസ്‌കൂളിന് സമീപത്തെ ഷേര്‍ലിയുടെ മകള്‍ പ്രത്യുഷ (24) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം തടാകത്തില്‍ കുളിക്കാന്‍ പോയതായിരുന്നു.
അപകടത്തില്‍ മറ്റൊരു വിദ്യാര്‍ഥി കൂടി മരണപ്പെട്ടിരുന്നു. റഷ്യയിലെ സ്‌മോളന്‍സ്‌ക് സ്റ്റേറ്റ് മെഡികല്‍ യൂനിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഇന്‍ഡ്യന്‍ എംബസി മുഖേനെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kannur, News, Kerala, Student, Medical Student, Death, Drowned, Kannur native medical student drowned in Russia.