Follow KVARTHA on Google news Follow Us!
ad

Police Booked | 'കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ വാട്‌സ്ആപ് ഗ്രൂപില്‍ കൊലവിളി മുഴക്കി'; മൃഗ സ്‌നേഹിക്കെതിരെ കേസെടുത്തു

'മൃഗസംരക്ഷണമെന്ന കപടമുഖമുള്ള ഇവരുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് അന്വേഷിക്കണം'
കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ തെരുവ് നായ്ക്കളെ ദയാവധത്തിന് ഇരയാക്കണമെന്ന വാദവുമായി മുന്‍പോട്ടു പോകുന്ന ജില്ലാ പഞ്ചായതും മൃഗ സ്‌നേഹികളും തമ്മിലുള്ള തര്‍ക്കം പരസ്യ പോരിലേക്ക്.
തെരുവുനായ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ പതിനൊന്ന് വയസുകാരന്‍ നിഹാല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സുപ്രിംകോടതിയില്‍ നിയമപോരാട്ടം നടത്തുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റിനെതിരേ സോഷ്യല്‍ മീഡിയയില്‍ വധഭീഷണിയുയര്‍ത്തിയതിന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 

കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി പി ദിവ്യ ബുധനാഴ്ച വൈകുന്നേരമാണ് പരാതി നല്‍കിയത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എം ബിനുമോഹനാണ് കേസ് അന്വേഷണം നടത്തുന്നത്. മൃഗസ്നേഹികള്‍ എന്നവകാശപ്പെടുന്ന ഏതാനും പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയത്. അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധത്തിന് ഇരയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ ജില്ലാ പഞ്ചായത് പസിഡന്റ് കക്ഷി ചേര്‍ന്നതിന് പിന്നാലെയാണ് ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യയ്ക്കെതിരേ മൃഗ സ്‌നേഹികളുടെ വാട്‌സ്ആപ് ഗ്രൂപില്‍ കൊലവിളിയും അസഭ്യവര്‍ഷവും നടന്നത്.

Kannur, News, Kerala, Dog, Threat, Social media, Police, Case, Complaint, Kannur: Death Threat on social media; Police Booked.

 സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫീഡേഴ്സ് ഗ്രൂപ് കേരള എന്ന വാട്സ് ആപ് ഗ്രൂപില്‍ ദിവ്യയുടെ ചിത്രം ഉള്‍ക്കൊള്ളിച്ചാണ് പ്രകോപനപരമായ സന്ദേശാ പ്രചരിപ്പിക്കുന്നത്. ഒരു സ്ത്രീയുടെ അത്യന്തം പ്രകോപനപരമായ ശബ്ദരേഖയും പൊലീസിന് നല്‍കിയ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഇവളെ കാണുമ്പോള്‍ തന്നെ കൊല്ലാന്‍ തോന്നുന്നുവെന്നും എന്റെ മക്കളെ ഓര്‍ത്തിട്ടാണ്, അല്ലെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ പോയി തല്ലിക്കൊല്ലുമായിരുന്നു എന്നുമാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. ഇവരെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്നും കലാപാഹ്വാനത്തിനാണ് ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്. വാക്സിന്‍ മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന മൃഗസംരക്ഷണമെന്ന കപടമുഖമുള്ള ഇവരുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് അന്വേഷിക്കണമെന്നും പി പി ദിവ്യ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശബ്ദരേഖ അയച്ച ആളെ കണ്ടെത്തണമെന്നും ഗ്രൂപ് അഡ്മിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും പി പി ദിവ്യ പരാതിയില്‍ പറഞ്ഞു.

Keywords: Kannur, News, Kerala, Dog, Threat, Social media, Police, Case, Complaint, Kannur: Death Threat on social media; Police Booked.

Post a Comment