SWISS-TOWER 24/07/2023

K Sudhakaran | തനിക്കെതിരെ സിപിഎം നുണകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കെ സുധാകരന്‍ എംപി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തനിക്കെതിരെ നുണകള്‍ പ്രചരിപ്പിക്കുന്ന സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് എതിരെയുള്ള ആരോപണത്തിന് പിറകില്‍ സിപിഎമാണ്. പോക്‌സോ കേസ് നടക്കുമ്പോള്‍  താനവിടെയുണ്ടായിരുന്നുവെന്ന് ഇരയായ കുട്ടി പറഞ്ഞിട്ടില്ല. സാക്ഷികളാരും പറഞ്ഞിട്ടില്ല. ഇര നല്‍കാത്ത മൊഴി സിപിഎമിനെങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Aster mims 04/11/2022

പോക്സോ കേസില്‍ അതിജീവിത നല്‍കിയ രഹസ്യമൊഴി എം വി ഗോവിന്ദന്‍ എങ്ങനെ അറിഞ്ഞു? അതിജീവിതയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. തനിക്കെതിരെ ആരോപിക്കപ്പെടുന്ന പരാമര്‍ശം പെണ്‍കുട്ടി നല്‍കിയിട്ടില്ല എന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. ആര് പറഞ്ഞത് വിശ്വസിക്കണം. തട്ടിപ്പ് കേസില്‍ തന്നെ പ്രതിയാക്കുന്നത്തിന് സിപിഐഎം നടത്തിയ ആസൂത്രണത്തിന്റെ തെളിവാണിത്.

K Sudhakaran | തനിക്കെതിരെ സിപിഎം നുണകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കെ സുധാകരന്‍ എംപി

ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. 164 രഹസ്യമൊഴിയാണ് പെണ്‍കുട്ടി നല്‍കിയത്. അതെങ്ങനെ സിപിഎമിന് ലഭ്യമായെന്നതില്‍ വ്യക്തത വരുത്തണമെന്നും കെ സുധാകരന്‍ എംപി വ്യക്തമാക്കി.

Keywords: Kannur, News, Kerala, K Sudhakaran, CPM, K Sudhakaran says CPM is spreading lies against him.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia