Follow KVARTHA on Google news Follow Us!
ad

Found Dead | ഇടുക്കിയില്‍ അമ്മയും മകനും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കുടുംബ പ്രശ്‌നങ്ങളുള്ളതായി നാട്ടുകാര്‍ Konnathady News, Mother Son, Found Dead
ഇടുക്കി: (www.kvartha.com) കൊന്നത്തടി ഇഞ്ചപതാലില്‍ അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മ മീനാക്ഷി (80), ശശിധരന്‍ (50) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പ്രദേശവാസികളാണ് സംഭവം ആദ്യം കാണുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

മീനാക്ഷിയുടെ മൃതദേഹം ശുചിമുറിക്കുള്ളിലും ശശിധരന്റെ മ്യതദേഹം വീടിന്റെ സിറ്റൗട്ടിലുമാണ് കിടന്നിരുന്നത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനമെന്നും ഇരുവരും വിഷം കഴിച്ച് മരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളുള്ളതായി നാട്ടുകാര്‍ പറയുന്നു.

Idukki, News, Kerala, Found dead, Idukki: Mother and son found dead.

വീടിന്റെ മുറ്റത്ത് കിടക്കുന്ന ഡസ്‌കില്‍ വിഷം കുടിച്ച ഗ്ലാസും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. വെള്ളത്തൂവല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Keywords: Idukki, News, Kerala, Found dead, Idukki: Mother and son found dead.

Post a Comment