Train | പശ്ചിമ ബംഗാളില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 12 ബോഗികള്‍ പാളം തെറ്റി

 


കൊല്‍കത: (www.kvartha.com) പശ്ചിമ ബംഗാളില്‍ ഒണ്ട സ്റ്റേഷനില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 ബോഗികള്‍ പാളം തെറ്റി. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ ഗുഡ്സ് ട്രെയിനുകളിലൊന്നിന്റെ ലോകോ പൈലറ്റിന് നിസാര പരുക്കേറ്റതായാണ് റിപോര്‍ട്.

ബങ്കുരയ്ക്ക് സമീപമാണ് ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടം ഖരക്പുര്‍-അദ്ര ഡിവിഷനിലെ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. എത്രയും വേഗം ബോഗികള്‍ നീക്കി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

Train | പശ്ചിമ ബംഗാളില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 12 ബോഗികള്‍ പാളം തെറ്റി

Keywords: West Bengal, News, National, Train, Bogies, Derailed, Goods Train, Goods trains collide in West Bengal's Bankura, 12 bogies derailed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia