Follow KVARTHA on Google news Follow Us!
ad

Dog Meat | 'ഇനി പട്ടിയിറച്ചി വില്‍ക്കാം, കഴിക്കാം'; നിരോധനം നീക്കി ഹൈകോടതി

'ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യമായ ഭക്ഷണം' Gauhati High Court, Dog Meat, Nagaland
കൊഹിമ: (www.kvartha.com) പട്ടിയിറച്ചി നിരോധിച്ച നാഗാലാന്‍സ് സര്‍കാര്‍ നടപടി റദ്ദാക്കി ഗുവാഹതി ഹൈകോടതി. ഹൈക്കോടതിയുടെ കൊഹിമ ബെഞ്ചാണ് നാഗാലാന്‍ഡ് സര്‍ക്കാരിന്റെ മൂന്ന് വര്‍ഷം പഴക്കമുള്ള നിയമം നീക്കിയത്. പട്ടിയിറച്ചിയുടെ വില്‍പനയും ഉപഭോഗവുമാണ് 2020 മുതല്‍ സംസ്ഥാനത്ത് തടഞ്ഞിരുന്നത്.

പട്ടിയിറച്ചി നാഗാലാന്‍ഡ് ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യമായ ഭക്ഷണമാണെന്നും ഇതിന്റെ വില്‍പനയിലൂടെ വ്യാപാരികള്‍ക്ക് അവരുടെ ഉപജീവനമാര്‍ഗം നേടാന്‍ കഴിയുമെന്നും കോടതി പറഞ്ഞു. 2011ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (ഫുഡ് പ്രൊഡക്ട്സ് സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് ഫുഡ് അഡിറ്റീവുകള്‍) റെഗുലേഷന്റെ മൃഗങ്ങള്‍ എന്നതിന്റെ നിര്‍വചനത്തിന് കീഴില്‍ നായകളെ പരാമര്‍ശിച്ചിട്ടില്ലെന്നും ജസ്റ്റിസ് വാന്‍കുങ് അഭിപ്രായപ്പെട്ടു. 

Nagaland, News, National, Gauhati, High Court, Dog meat, Gauhati High Court quashes ban on sale of dog meat in Nagaland.

നാഗാലാന്‍ഡിലെ വിവിധ ഗോത്രക്കാര്‍ നായ മാംസം ഭക്ഷിക്കുന്നത് അംഗീകരിക്കാതിരിക്കാന്‍ ഒരു കാരണവും കണ്ടെത്തുന്നില്ലെന്നും പട്ടിയിറച്ചിക്ക് ഔഷധമൂല്യമുണ്ടെന്ന വിശ്വാസം ഇവര്‍ക്കിടയിലുണ്ടെന്നും ഹൈകോടതി വ്യക്തമാക്കി.

Keywords: Nagaland, News, National, Gauhati, High Court, Dog meat, Gauhati High Court quashes ban on sale of dog meat in Nagaland.

Post a Comment