SWISS-TOWER 24/07/2023

Video | ബെംഗ്‌ളൂറു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ടോള്‍ നല്‍കുന്നതില്‍ തര്‍ക്കം; 'ജീവനക്കാരനെ അടിച്ചുകൊന്നു'; വീഡിയോ പുറത്ത്

 


ADVERTISEMENT

ബെംഗളൂരു: (www.kvartha.com) ബെംഗ്‌ളൂറു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ടോള്‍ ബൂതില്‍ ജീവനക്കാരനെ അടിച്ചുകൊലപ്പെടുത്തിയെന്ന സംഭവത്തിന്റെ വീഡിയോ പുറത്ത്. രാമനഗര ശേഷഗിരിഹള്ളി ടോള്‍ ബൂത്തിലെ ജീവനക്കാരന്‍ പവന്‍ കുമാര്‍ (26) ആണ് മരിച്ചത്. ടോള്‍ നല്‍കുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് സംഭവം. 
Aster mims 04/11/2022

ഗുരുതരമായി പരുക്കേറ്റ മറ്റൊരു ജീവനക്കാരനായ മഞ്ജുനാഥ് (25)  ആശുപത്രിയില്‍ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമികളെ തിരിച്ചറിഞ്ഞതായി രാമനഗര എസ്പി കാര്‍ത്തിക് റെഡ്ഡി പറഞ്ഞു. ബിഡദി പൊലീസിനാണ് അന്വേഷണച്ചുമതല. ടോള്‍ നല്‍കാതെ കടന്നുപോകാന്‍ കാര്‍ യാത്രക്കാര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

Video | ബെംഗ്‌ളൂറു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ടോള്‍ നല്‍കുന്നതില്‍ തര്‍ക്കം; 'ജീവനക്കാരനെ അടിച്ചുകൊന്നു'; വീഡിയോ പുറത്ത്

കാര്‍ യാത്രികരെ തടയാന്‍ പവന്‍ കുമാറും മഞ്ജുനാഥും ചേര്‍ന്ന് ശ്രമിച്ചു. തുടര്‍ന്ന്  യാത്രക്കാരായ നാല് പേരും ജീവനക്കാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. പ്രദേശവാസികള്‍ ഇടപ്പെട്ടതോടെ കാര്‍ യാത്രക്കാര്‍ ഇവിടെ നിന്ന് മടങ്ങിയെന്നും പൊലീസ് വ്യക്തമാക്കി.
Keywords: News, National, Bengaluru, Mysuru, Toll Plaza, Employee, Attack, Crime, Video, Following argument, toll plaza employee died after attack on Bengaluru-Mysuru Expressway.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia