തിരുവനന്തപുരം: (www.kvartha.com) ഒന്നാം വര്‍ഷ ഹയര്‍ സെകന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ മാര്‍ചിലെ റഗുലര്‍ പരീക്ഷയ്ക്ക് മുമ്പ് നടത്താന്‍ തീരുമാനിച്ചു. ക്യു ഐ പി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
ജൂലൈ/ഓഗസ്റ്റ് മാസത്തില്‍ നടത്തിയിരുന്ന ഇംപ്രൂവ്‌മെന്റ് പരീക്ഷ നിര്‍ത്തലാക്കാനും പകരം മാര്‍ചില്‍ റഗുലര്‍ പരീക്ഷയ്‌ക്കൊപ്പം നടത്താനുമുള്ള സര്‍കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ വര്‍ഷം മാത്രം ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാര്‍ചിന് മുമ്പ് നടത്താന്‍ തീരുമാനിച്ചത്. പരീക്ഷ വിജ്ഞാപനം വൈകാതെ പ്രസിദ്ധീകരിക്കും.
Keywords: News, Kerala, Examination, Higher Secondary, Improvement Exam, Decided to conduct the first year higher secondary improvement examination before the regular examination in March.