കണ്ണൂര്‍: (www.kvartha.com) സിപിഎം പെരിങ്ങോം ഏരിയാ കമിറ്റിക്ക് കീഴില്‍ നടന്ന ക്രിപ്‌റ്റോ കറന്‍സി ഇടപാടിനെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ക്ക് പരാതി നല്‍കി. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനാണ് ബിജെപി പെരിങ്ങോം മണ്ഡലം കമിറ്റി ജനറല്‍ സെക്രടറി ഗംഗാധരന്‍ കാളിശ്വരം പരാതി നല്‍കിയത്.
ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ പത്ത് കോടി രൂപയുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാക്കളും ഘടകകക്ഷി നേതാവിന്റെ മകനും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും ഇതിനിടെയില്‍ നേതാവിന്റെ മകനുണ്ടായ വാഹനാപകടം ആസൂത്രിതമായി സൃഷ്ടിച്ചതാണെന്ന് ആരോപണമുള്ളതിനാല്‍ ഈ കാര്യവും അന്വേഷിക്കണമെന്ന് പരാതിയിലുണ്ട്. പ്രതികളില്‍ മൂന്നുപേര്‍ ജോലി ചെയ്യുന്ന സഹകരണ ബാങ്കുകളെ കള്ള പണ ഇടപാടില്‍ ഉപയോഗിക്കുകയും കോടികളുടെ കള്ള പണം ഇതുവഴി നിക്ഷേപിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങളെന്നും ഈ കാര്യം അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.
സ്വര്‍ണക്കടത്ത് കേസിലും സ്വര്‍ണം പൊട്ടിക്കല്‍ കേസിലും പ്രതിയും കാപ്പ ചുമത്തപ്പെട്ടവനുമായ അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിയവെ പിടിയിലായത് ഈ മേഖലയിലായതിനാല്‍ ഇയാളെ സംരക്ഷിച്ച പാര്‍ട്ടി നേതാക്കളുടെ ബന്ധവും അന്വേഷണ വിധേയമാക്കണം. സിപിഎം പെരിങ്ങോം ഏരിയയില്‍ നേതാക്കളുടെയും പാര്‍ടിയുടെയും നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടയും ഭൂമി ഇടപാടുകളുടെ മും സാമ്പത്തിക ഉറവിടവും അന്വേഷണ വിധേയമാക്കണമെന്ന് പരാതിയിലുണ്ട്. സിപിഎം പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെട്ടുത്തുന്നതു കൊണ്ടാണ് പണം നഷ്ടപ്പെട്ടവരും ഇടപാടുകാരും പൊലിസില്‍ പരാതിപ്പെടാന്‍ മുന്‍പോട്ടുവരാന്‍ വരാത്തതെന്നും അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും ബിജെപി നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ താലൂക്കില്‍പ്പെട്ട പെരിങ്ങോം പാടിയോട്ടും ചാല്‍, ചെറുപുഴ തുടങ്ങിയ മേഖലകളില്‍ സിപിഎം പെരിങ്ങോം ഏരിയാ കമ്മിറ്റിക്കു കീഴില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റി സ്വീകരിച്ച അച്ചടക്ക നടപടിയെ കുറിച്ചുള്ള വാര്‍ത്തകളും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
കൊരങ്ങാട് സ്വദേശി അഖില്‍ അരമന, പൊന്നംവയലിലെ സി പി റാം ഷ, തിരുമേനിയി തല സേവ്യര്‍ പോള്‍ കുപ്പോളിലെ കെ സാകേഷ് എന്നീ നാലു പേര്‍ സാമ്പത്തിക കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് സിപിഎം ജില്ലാ കമിറ്റി നിയോഗിച്ച അന്വേഷണ കമീഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നും പ്രസ്തുത വ്യക്തികളെ പാര്‍ടിയില്‍ നിന്നും പുറത്താക്കിയതാണെന്ന ജില്ല സെക്രടറി എം വി ജയരാജന്റെ പ്രസ്താവനയും പരാതിയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.
Keywords: Kannur, News, Kerala, Complaint, Police, BJP, CPM, Crypto currency scam in Peringome area: Complaint against CPM local leaders.