ഒടാവ: (www.kvartha.com) കാനഡയില്‍ മാനിറ്റോബയിലെ ബ്രാന്‍ഡണിന്റെ കിഴക്ക് അസിനിബോയിന്‍ നദിക്കും ഹൈവേ 110 പാലത്തിനും സമീപം മൃതദേഹം കണ്ടെത്തി. കാണാതായ ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയുടെതാണ് മൃതദേഹമെന്നാണ് സംശയമെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഗുജറാതില്‍ നിന്നുള്ള വിഷയ് പട്ടേല്‍ എന്ന 20 കാരനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാതായത്.
ഇതിന് പിന്നാലെ കുടുംബാംഗങ്ങള്‍ ബ്രാന്‍ഡന്‍ പൊലീസിനെ സമീപിച്ചിരുന്നു. കുടുംബം നടത്തിയ തിരച്ചിലില്‍ ഞായറാഴ്ച വൈകുന്നേരത്തോടെ അസിനിബോയിന്‍ നദിക്കും ഹൈവേ 110 പാലത്തിനും സമീപം പട്ടേലിന്റെ വസ്ത്രങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു എന്നാണ് റിപോര്‍ട്.
എമെര്‍ജന്‍സി സര്‍വീസ് ജീവനക്കാര്‍ നടത്തിയ തിരച്ചില്‍ പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കണ്ടെത്തി. എന്നാല്‍ എന്നാല്‍ ഇത് പട്ടേലിന്റേതാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും റിേപോര്‍ടില്‍ വ്യക്തമാക്കുന്നു.
Keywords: News, World, Missing, Dead Body, Student, Indian Student, Canadian officials find dead body near river; suspect missing Indian student