ലക്‌നൗ: (www.kvartha.com) അയോധ്യയിലെ മഹാരാജ് ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബോറ ബാബ ഗ്രാമത്തില്‍ ദലിത് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് പറഞ്ഞതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഉയര്‍ന്ന ജാതിയില്‍ പെട്ട സോനു പാണ്ഡെയും കൂട്ടാളികളുമാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സോനു പാണ്ഡെ ദലിത് പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
Keywords: News, National, Girl, Killed, Crime, Found Dead, Death, Police, Ayodhya: Dalit girl found dead.