Police | 12കാരനെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവം: സ്‌കൂളില്‍ പോകാനുള്ള മടി കാരണം കുട്ടി തന്നെയാണ് ഇത് ആസൂത്രണം ചെയ്തതെന്ന് പൊലീസ്
Jun 8, 2023, 11:06 IST
നിലമ്പൂര്‍: (www.kvartha.com) മിനര്‍വപടിയിലെ കെട്ടിടത്തില്‍ 12കാരനെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മറ്റു ദുരൂഹതകള്‍ ഇല്ലെന്ന് പൊലീസ്. സ്‌കൂളില്‍ പോകാനുള്ള മടി കാരണം കുട്ടിതന്നെയാണ് കെട്ടിയിടല്‍ ആസൂത്രണം ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിക്ക് കൗണ്‍സലിങ് നല്‍കുമെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കെഎന്‍ജി റോഡിനോട് ചേര്‍ന്ന മൂന്നുനില കെട്ടിടത്തിലെ കോണിപ്പടിയില്‍ ഏഴാം ക്ലാസുകാരനെ കൈകള്‍ പിന്നിലേക്ക് കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോനിക് കടയിലെ ജീവനക്കാരന്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് വന്നുനോക്കിയപ്പോഴാണ് കൈകള്‍ കെട്ടി കമഴ്ന്നുകിടക്കുന്ന കുട്ടിയെ കണ്ടത്. കുട്ടിയെ താഴെ എത്തിച്ച് നാട്ടുകാരുടെ സഹായത്തോട പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ ആശുപത്രിയിലാക്കി.
പൊലീസ് പറയുന്നത്: 12കാരന്‍ രണ്ട് ദിവസമായി ക്ലാസില്‍ എത്തിയിരുന്നില്ല. സ്‌കൂള്‍ സമയം കഴിയുന്നവരെ സുരക്ഷിതമായ സ്ഥലം എന്ന നിലയിലാണ് ഇവിടം തിരഞ്ഞെടുക്കുകയും ആരെങ്കിലും കണ്ടാല്‍ സംശയം തോന്നാതിരിക്കാനാണ് കൈകള്‍ പ്ലാസ്റ്റിക് വള്ളികൊണ്ട് പിറകിലേക്ക് കെട്ടിയതും. സ്‌കൂള്‍ ബാഗുമായി കുട്ടി തനിയെ കോണിപ്പടി കയറുന്നത് സമീപത്തെ സിസിടിവി ദൃശ്യത്തിലുണ്ട്.
Keywords: Nilambur, News, Kerala, Police, Boy, School, Child, Tied up, Plan, 12-year-old found tied up; Police said that boy planned it.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.