Follow KVARTHA on Google news Follow Us!
ad

Fraud Case | തളിപറമ്പിലെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കണമെന്ന് ശ്രീനാരായണ സഹോദര ധര്‍മവേദി ഭാരവാഹികള്‍

എഴുന്നൂറോളം സ്ത്രീകള്‍ ജപ്തി ഭീഷണിയില്‍ Taliparamba News, Microfinance Fraud Case, Sree Narayana Sahodara Dharma Vedi
കണ്ണൂര്‍: (www.kvartha.com) എസ്എന്‍ഡിപി യോഗം തളിപറമ്പ് യൂനിയനില്‍ 2008ല്‍ നടന്ന മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ശ്രീനാരായണ സഹോദര ധര്‍മവേദി ഭാരവാഹികള്‍. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 

ആര്‍ബിഐ, നബാര്‍ഡ് മൈക്രോ ക്രെഡിറ്റ് സ്‌കീം പ്രകാരം 2008 ല്‍ തളിപറമ്പ് എസ്എന്‍ഡിപി യൂനിയന്റെ കീഴിലുള്ള ശാഖകളെ വനിതകളെ ഉള്‍പെടുത്തി 56 എസ്എച്ജി കള്‍ രൂപീകരിച്ചു. ധനലക്ഷ്മി ബാങ്കിന്റെ കണ്ണൂര്‍ ശാഖയില്‍ നിന്നും പണം വായ്പ എടുത്തതില്‍ 25 ലക്ഷത്തിലധികം രൂപ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ തളിപറമ്പ് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഗ്രൂപ് ഭാരവാഹികള്‍ കൊടുത്ത മൊഴി പ്രകാരം തളിപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി യൂനിയന്‍ സെക്രടറി ടി ടി സോമന്റെ നേതൃത്വത്തില്‍ വ്യാജ ഗ്രൂപുണ്ടാക്കി. 25,0000 രൂപ തട്ടിയെടുത്തതിന് 740/10 നമ്പറായും 25 ലക്ഷം തട്ടിപ്പിന് 276/11 ആയും കേസുകളെടുത്തു. ഇതില്‍ ആദ്യത്തേത് നവംബര്‍ 2019 ലും രണ്ടാമത്തെത് 2022 ലുമാണ്. പ്രതികളായ ടി ടി സോമനെയും എന്‍ ജെ സുകുമാരനെയും ടി എ ചന്ദ്രന്‍ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. 

Kannur, News, Kerala, Press meet, Vellappally, Taliparamba, Microfinance, Fraud case, Vellappally should be made the first accused in the Taliparamba microfinance fraud case: Sree Narayana Sahodara Dharma Vedi office bearers.

മൈക്രോ തട്ടിപ്പിന്റെ പേരില്‍ യോഗം ജനറല്‍ സെക്രടറി വെള്ളാപള്ളി നടേശന്‍ ടി ടി സോമന്റെ നേതൃത്വത്തിലുള്ള യൂനിയന്‍ കമിറ്റിയെ പിരിച്ചു വിട്ടിരുന്നു. അരയാക്കണ്ടി സന്തോഷ് ചെയര്‍മാനായി ചുമതലയേറ്റ അഡ്‌ഹോക് കമിറ്റി എന്നാല്‍ നാളിതുവരെ മൈക്രോ ഫൈനാന്‍സിന്റെ പേരിലുള്ള സാമ്പത്തിക ബാധ്യത പരിഹരിച്ചിട്ടില്ല. പത്ത് വര്‍ഷമായി നടന്നു വരുന്ന കേസില്‍ വ്യാജ ഗ്രൂപുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ വെള്ളാപള്ളി നടേശനെ പ്രതിയാക്കണം. 

50 ലക്ഷം വാങ്ങിയതിന്റെ ആവശ്യമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാതെ ടി ടി സോമനെയും ടി എ ചന്ദ്രനെയും വെള്ളാപള്ളി രക്ഷപ്പെടുത്തുകയായിരുന്നു. ഇതുകാരണം മൈക്രോ ഫിനാന്‍സിന്റെ പേരില്‍ വായ്പയെടുത്ത് തിരിച്ചടച്ച എഴുന്നുറോളം സ്ത്രീകള്‍ ജപ്തി ഭീഷണിയിലാണ്. ഇവരുടെ കടബാധ്യത തീര്‍ക്കാന്‍ വെള്ളാപള്ളി തയ്യാറാകണം. ഈ തട്ടിച്ചു കേസില്‍ വെള്ളാപള്ളി നടേശനും പങ്കുണ്ട്. പിന്നോക്ക വികസന കോര്‍പറേഷന്‍ നല്‍കിയ മൂന്ന് ശതമാനം പലിശ നിരക്കിലുള്ള ഫന്‍ഡ് 12 ശതമാനം വായ്പക്ക് വെള്ളാപള്ളി സ്വയം സംരഭങ്ങള്‍ക്ക് നല്‍കിയെന്നും സഹോദര ധര്‍മവേദി ഭാരവാഹികള്‍ ആരോപിച്ചു. 

വാര്‍ത്താസമ്മേളനത്തില്‍ ശ്രീനാരായണ സഹോദര ധര്‍മവേദി ഭാരവാഹികളായ വി പി ദാസന്‍, വി ആര്‍ സുനില്‍, സി എച് അനൂപ്, ടി കെ ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Press meet, Vellappally, Taliparamba, Microfinance, Fraud case, Vellappally should be made the first accused in the Taliparamba microfinance fraud case: Sree Narayana Sahodara Dharma Vedi office bearers.

Post a Comment