Rescued | കരുവാരക്കുണ്ടില്‍ ട്രകിങിന് പോയ 2 യുവാക്കള്‍ മലമുകളില്‍ കുടുങ്ങി; മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി
May 25, 2023, 08:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com) കരുവാരക്കുണ്ടില്‍ ട്രകിങിന് പോയി മലമുകളില്‍ കുടുങ്ങിയ രണ്ട് യുവാക്കളെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജല്‍ എന്നിവരെയാണ് അഞ്ച് മണിക്കൂറിലേറെ സമയം നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ തിരിച്ചിറക്കിയത്.
ചേരി കൂമ്പന്‍മല കയറിയ മൂന്ന് യുവാക്കളില്‍ രണ്ട് പേരാണ് തിരിച്ചിറങ്ങാനാകാതെ മലമുകളില്‍ കുടുങ്ങിയത്. തുടര്‍ന്ന് താഴെ എത്തിയ മൂന്നാമന്‍ ശംനാസാണ് പൊലീസിന് വിവരം നല്‍കിയത്. സംഭവസ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു.
പ്രദേശവാസികളായ ഇരുവര്‍ക്കും സ്ഥലത്തെ കുറിച്ച് വ്യക്തമായ വിവരവുമുണ്ടായിരുന്നു. എന്നാല്‍ തിരിച്ചിറങ്ങുമ്പോഴേക്കും ഇരുട്ടിയതിനാലാണ് മുകളില്‍ കുടുങ്ങിപ്പോയതെന്നാണ് വിവരം. ഒരാളുടെ കാലിന് പൊട്ടലുണ്ടെന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
Keywords: Malappuram, News, Kerala, Rescued, Stuck, Mountains, Trekking, Two men rescued after stuck in mountains while trekking.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

