തൃക്കരിപ്പൂരിലെ ഗാനമേള വിവാദം: പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയതായി കണ്ണൂര്‍ ശെരീഫ്

 


കണ്ണൂര്‍: (www.kvartha.com) തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത് മിനി സ്റ്റേഡിയമായ ഇമ്പിച്ചിയില്‍ ഗാനമേള പരിപാടിക്കിടെ സംഘാടക മുങ്ങിയെന്ന സംഭവം ഒത്തുതീര്‍ന്നതാണെന്ന് ഗായകന്‍ കണ്ണൂര്‍ ശെരീഫ്. കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2023 മെയ് 12 ന് രാത്രി ഏഴ് മണിക് നടന്ന മൈ ഇവന്റസ് കണ്ണൂര്‍ എന്ന ഇവന്റ് പോഗ്രാം കംപനിയാണ് മെഹ്ഫില്‍ നിലാവെന്ന പേരില്‍ പരിപാടി നടത്തിയത്. എന്നാല്‍ വേണ്ടത്ര ടികറ്റ് വിറ്റുപോകാത്തതിനാല്‍ പരിപാടി പരാജയപ്പെടുമെന്ന ഭീതിയിലും പരിപാടി നടന്നില്ലെങ്കില്‍ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണ്.

പോഗ്രാം ചുമതലയുള്ള ഇരിക്കൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്ത് ആരോടും പറയാതെ വിട്ടു നിന്നത്. പോഗ്രാം നടക്കേണ്ട സമയം വൈകിയപ്പോള്‍ ജനങ്ങള്‍ പ്രതികൂലമായി പ്രതികരിക്കുമെന്ന് തോന്നിയപ്പോഴാണ് അവിടെ ഓണ്‍ സ്‌ക്രീനില്‍ ലൈവായി സംഘാടകരുടെ ഫോടോ പ്രദര്‍ശിപ്പിക്കയും പിരിച്ചെടുത്ത സംഖ്യ മുഴുവന്‍ കൈവശം വച്ചാണ് അവര്‍ മാറി നിന്നതെന്ന് ഞങ്ങള്‍ പരസ്യമായി പറഞ്ഞിരുന്നു. 

തൃക്കരിപ്പൂരിലെ ഗാനമേള വിവാദം: പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയതായി കണ്ണൂര്‍ ശെരീഫ്

എന്നാല്‍ വാര്‍ത്ത സോഷ്യല്‍ മീഡിയയിലും മറ്റു പല വാര്‍ത്ത മാധ്യമങ്ങളിലും പത്ത് ലക്ഷം രൂപയുമാണ് അവര്‍ പോയതെന്നാണ് വന്നത്. ഇത് അടിസ്ഥാനരഹിതമാണ്. ഈ പരിപാടി സ്‌പോസണ്‍സര്‍ഷിപിന്റെയോ പരസ്യത്തിന്റെയോ പേരില്‍ നടത്തപ്പെട്ടതല്ല. അവിടെ പരസ്യം ഞങ്ങള്‍ കണ്ടിട്ടില്ല ടികറ്റ് വില്‍പനയല്ലാതെ മറ്റൊരു യാതൊരു പണപിരിവും സംഘാടകര്‍ നടത്തിയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. പരിപാടിക്ക് വേണ്ടി അച്ചടിച്ച ആകെ ടികറ്റിന്റെ എണ്ണവും വില്‍ക്കാന്‍ ബാക്കിയുള്ള ടികറ്റും കണക്കുകൂട്ടിയാല്‍ വെറും ഇരുപതിനായിരത്തില്‍ താഴെ രൂപയുടെ ടികറ്റ് മാത്രമാണ് അവര്‍ വിറ്റതായി അറിയാന്‍ സാധിച്ചിട്ടുണ്ട്. 

ഇതുവരെ സംഘാടകര്‍ക്കെതിരെ ഈ പരിപാടിയുടെ പേരില്‍ വേറെ ആരോപണങ്ങളോ കേസോ ഇതുവരെ റിപോര്‍ട് ചെയ്തിട്ടില്ല. ഈ പരിപാടി സാമ്പത്തികമായി വിജയിപിക്കാന്‍ കഴിയാത്തതു കാരണം ഞങ്ങള്‍ കലാകാരന്‍മാരും ലൈറ്റ് ആന്‍ഡ് സൗന്‍ഡ് ടീമും ചെറിയ തോതില്‍ വിട്ടുവിഴ്ച ചെയ്തിട്ടുള്ളതും ബാക്കിയുള്ള സാമ്പത്തിക ഇടപാട് മുങ്ങിയെന്ന് പറയുന്ന സംഘാടകര്‍ ഞങ്ങളെ നേരിട്ടു ബന്ധപ്പെട്ട് സെറ്റില്‍ ചെയ്തതുമാണ്. അതുകൊണ്ട് ഈ വിവാദം ഇവിടെ അവസാനിപിക്കണമെന്നും നടന്ന സംഭവങ്ങളില്‍ ആര്‍ക്കെങ്കിലും മനോവിഷമമുണ്ടെങ്കില്‍ ഖേദം പ്രകടിപിക്കുന്നതായും കണ്ണൂര്‍ ശെരീഫ് അറിയിച്ചു. 

വാര്‍ത്താസമ്മേളനത്തില്‍ മറ്റു അണിയറ പ്രവര്‍ത്തകരായ എസ് എസ് പയ്യന്നൂര്‍ പോഗ്രാം ഡയറക്ടര്‍ സുബൈര്‍ പയ്യന്നൂര്‍, റഹ് മാന്‍ ഫാറുഖ് കോഴിക്കോട്, ശിഹാസ് തായിനേരി എന്നിവരും പങ്കെടുത്തു.

Keywords: Kannur, News, Kerala, Press Meet, Trikaripur, music, festival, controversy, Kannur Sherif, Trikaripur music festival controversy: Kannur Sherif says the issue resolved.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia