No Control | വാഴച്ചാല്‍, മലക്കപ്പാറ റൂടിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു; തീരുമാനം വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത്
May 26, 2023, 09:06 IST
തൃശൂര്‍: (www.kvartha.com) വാഴച്ചാല്‍, മലക്കപ്പാറ റൂടിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. അവധിക്കാലമായതിനാല്‍ ഈ പാതയില്‍ വിനോദ സഞ്ചാരികളുടെ തിരക്കാണ്. നിയന്ത്രണം പ്രഖ്യാപിച്ചതോടെ വിനോദ സഞ്ചാരികളുടെ മടക്കം പ്രതിസന്ധിയിലായിരുന്നു. ഇതോടെയാണ് നിയന്ത്രണം തല്‍ക്കാലം ഒഴിവാക്കിയത്.
ടാറിങ് നടത്താനാണ് വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്. അതേസമയം, അടുത്ത തിങ്കളാഴ്ച മുതല്‍ വാഴച്ചാല്‍, മലക്കപ്പാറ റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തുമെന്നാണ് വിവരം. ജൂണ്‍ രണ്ടുവരെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ലെന്നായിരുന്നു കലക്ടറുടെ അറിയിപ്പ്. വാഴച്ചാല്‍ ചെക് പോസ്റ്റ് മുതല്‍ മലക്കപ്പാറ ചെക് പോസ്റ്റ് വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
എന്നാല്‍ രാവിലെയും വൈകീട്ടും കെഎസ്ആര്‍ടിസി നടത്തുന്ന ട്രിപ് തുടരാവുന്നതാണെന്ന് കലക്ടര്‍ അറിയിച്ചിരുന്നു. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കും ഇളവ് അനുവദിച്ചിരുന്നു.
Keywords: Thrissur, News, Kerala, Traffic, Control, Vazhachal, Malakkappara, Route, Withdrawn, Thrissur: Traffic control on Vazhachal-Malakkappara route withdrawn.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.