Died | കിന്‍ഫ്ര പാര്‍കില്‍ തീയണയ്ക്കുന്നതിനിടെ അപകടം; ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം

 


തിരുവനന്തപുരം: (www.kvartha.com) കിന്‍ഫ്ര പാര്‍കില്‍ തീയണയ്ക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം. ചാക്ക ഫയര്‍ ഫോഴ്‌സ് യൂനിറ്റിലെ ഫയര്‍മാന്‍ ആറ്റിങ്ങല്‍ സ്വദേശി ജെ എസ് രഞ്ജിത്ത് ആണ് മരിച്ചത്. തുമ്പ കിന്‍ഫ്ര പാര്‍കിലെ മെഡികല്‍ സര്‍വീസസ് കോര്‍പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് അപകടമുണ്ടായത്.

തീ അണക്കാനുളള ശ്രമത്തിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് മരണം സംഭവിച്ചത്. കെമികലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പുലര്‍ചെ 1.30 മണിയോടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. സംഭവസമയത്ത് സെക്യൂരിറ്റി മാത്രമാണ് സ്ഥലത്തുണ്ടായത്. 

Died | കിന്‍ഫ്ര പാര്‍കില്‍ തീയണയ്ക്കുന്നതിനിടെ അപകടം; ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം

Keywords:  Thiruvananthapuram, News, Kerala, Accident, Death, Kinfra Park, Fire accident, Fire force man, JS Ranjith, Rescue operation, Thiruvananthapuram Kinfra Park fire accident; Fire force man dies during rescue operation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia