Follow KVARTHA on Google news Follow Us!
ad

Found Dead | തെലങ്കാനയില്‍ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: പിന്നാലെ 6 വിദ്യാര്‍ഥികള്‍ മരിച്ച നിലയില്‍

മരിച്ചവരില്‍ അഞ്ചുപേര്‍ ഹൈദരാബാദിലും ഒരാള്‍ നിസാമാബാദിലും Telangana-News, Students-Found-Dead, Plus-Two-Exam-Result
ഹൈദരാബാദ്: (www.kvartha.com) പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പെടെ ആറുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവരില്‍ അഞ്ചുപേര്‍ ഹൈദരാബാദിലും ഒരാള്‍ നിസാമാബാദിലുമാണ്. ഫലം പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിലാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് റിപോര്‍ട്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഹൈദരാബാദിലെ വനസ്തലിപുരത്തുള്ള വീട്ടിലാണ് 17കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. റായ് ദുര്‍ഗത്തില്‍ മരിച്ച 16 കാരി പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. പ്ലസ് വണ്‍ പരീക്ഷാ ഫലവും ഇതോടൊപ്പം വന്നിരുന്നു. മരിച്ചവരില്‍ മൂന്നാമത്തെ പെണ്‍കുട്ടി പാഞ്ചഗുട്ടയിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്.    

Telangana, News, National, Exam, Exam result, Police, Students, Found dead, Death, Telangana: 6 Students Die Found Dead After Intermediate Exam Results.

നെരെന്മറ്റിലെയും സെയ്ഫാബാദിലെയും വിദ്യാര്‍ഥികളാണ് ആണ്‍കുട്ടികളില്‍ മരിച്ച രണ്ടുപേര്‍. ഇവര്‍ പ്ലസ് ടു വിദ്യാര്‍ഥികളും നിസാമാബാദിലെ അര്‍മൂരില്‍ മരിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ഥിയുമാണ്. സംഭവത്തില്‍ വിശദമായ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Telangana, News, National, Exam, Exam result, Police, Students, Found dead, Death, Telangana: 6 Students Die Found Dead After Intermediate Exam Results.

Post a Comment