Follow KVARTHA on Google news Follow Us!
ad

Plane Crash | സ്വിറ്റ്‌സര്‍ലന്‍ഡ് വിമാനാപകടം: വിനോദസഞ്ചാര വിമാനം തകര്‍ന്നുവീണ് പൈലറ്റ് ഉള്‍പെടെ 3 പേര്‍ മരിച്ചു

അപകടം നടന്നത് പോന്‍ഡ്‌സ് ദേ മാര്‍ടെലിന് സമീപം വനമേഖലയില്‍ Switzerland News, Plane Crash, Pilot Died, Tourist Aircraft
സൂറിച്: (www.kvartha.com) വിനോദസഞ്ചാര വിമാനം തകര്‍ന്നുവീണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൈലറ്റ് ഉള്‍പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. പടിഞ്ഞാറന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ പോന്‍ഡ്‌സ് ദേ മാര്‍ടെലിന് സമീപം വനമേഖലയിലാണ് വിമാനം തകര്‍ന്നത്.

അപകടത്തില്‍ പൈലറ്റും രണ്ട് യാത്രക്കാരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. വിനോദസഞ്ചാരികളുമായി തൊട്ടടുത്തുള്ള വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതായിരുന്നു വിമാനം. 

Switzerland, News, World, Plane Crash, Pilot, Tourist, Accident, Aircraft, Switzerland Plane Crash: Pilot Among 3 Dead In Tourist Aircraft's Accident.

വളരെ ചെങ്കുത്തായ പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് അധികൃതര്‍ പറയുന്നു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Keywords: Switzerland, News, World, Plane Crash, Pilot, Tourist, Accident, Aircraft, Switzerland Plane Crash: Pilot Among 3 Dead In Tourist Aircraft's Accident.

Post a Comment