ന്യൂഡെല്‍ഹി: (www.kvartha.com) 'ദ കേരള സ്റ്റോറി'ക്കെതിരായ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഹര്‍ജിക്കാര്‍ക്ക് ചിത്രത്തിനെതിരെ കേരള ഹൈകോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഒരു സമുദായത്തെ മുഴുവന്‍ ഇകഴ്ത്തിക്കാട്ടുന്ന ചിത്രമാണിതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക വൃന്ദ ഗ്രോവര്‍ കോടതിയില്‍ പറഞ്ഞു. ഹൈകോടതിയില്‍ ഫയല്‍ ചെയ്യുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സിനിമാ നിര്‍മാതാക്കളുടെ അഭിഭാഷകനായ ഹരീഷ് സാല്‍വെ, സമാന ഹര്‍ജി കേരള ഹൈകോടിയുടെ പരിഗണനയിലുണ്ടെന്ന് അറിയിച്ചതോടെയാണ് ഹര്‍ജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചത്. ചിത്രത്തിനെതിരായ ഹര്‍ജി റിലീസ് നടക്കുന്ന വെള്ളിയാഴ്ചയാണ് ഹൈകോടതി ഇനി പരിഗണിക്കുന്നതെന്ന് വൃദ്ധ ഗ്രോവര്‍ വ്യക്തമാക്കി. ഇതോടെ ഹര്‍ജികള്‍ ഹൈകോടതിയില്‍ ഫയല്‍ ചെയ്താല്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു.
Keywords: New Delhi, News, National, SC, The Kerala Story, Court, Court Order, Plea, Supreme Court refuses to entertain pleas relating to release of movie ‘The Kerala Story'.