Follow KVARTHA on Google news Follow Us!
ad

Champions | സംസ്ഥാന ജേണലിസ്റ്റ് വോളിബാള്‍ ടൂര്‍ണമെന്റ്: കണ്ണൂര്‍ പ്രസ് ക്ലബ് ചാംപ്യന്മാര്‍

രണ്ടാം സ്ഥാനം കോഴിക്കാടിന് Journalist Volleyball Tournament, Kannur Press Club, Volleyball Tournament Winner
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച കാനറ ബാങ്ക് സംസ്ഥാന ജേണലിസ്റ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയര്‍ക്ക് കിരീടം. കലാശ പോരാട്ടത്തില്‍ നിലവിലുള്ള ചാംപ്യന്മാരായ എറണാകുളം പ്രസ്‌ക്ലബിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കിയതോടെയാണ്  കണ്ണൂര്‍ പ്രസ് ക്ലബ് വിജയതിലകമണിഞ്ഞത്. 12 പോയിന്റാണ് കണ്ണൂരിന് ലഭിച്ചത്. 10 പോയിന്റുള്ള കോഴിക്കോടിനാണ് രണ്ടാം സ്ഥാനം. എണാകുളം പ്രസ് ക്ലബ് മൂന്നാം സ്ഥാനം നേടി. 

ഏക പക്ഷിയമായ ആദ്യ സെറ്റിലെ തോല്‍വിക്ക് ശേഷം (25-11) രണ്ടാം സെറ്റില്‍ എറണാകുളം പൊരുതി കളിച്ചുവെങ്കിലും ഷമീര്‍ ഊര്‍പ്പള്ളി, സി വി നിഥിന്‍, സുമേഷ് കോടിയത്ത് എന്നിവര്‍ കിടിലന്‍ സ്മാഷുകളുമായി കളം നിറഞ്ഞു കളിച്ചതോടെ (25-20) ന് എറണാകുളം കീഴടങ്ങുകയായിരുന്നു. മൂന്നാം സെറ്റില്‍ പോരാട്ടം പൊടിപാറിയെങ്കിലും ഒത്തിണക്കത്തോടെ കളിച്ച കണ്ണൂര്‍ (25-22) സ്‌കോറോടെ കിരീടത്തില്‍ മുത്തമിട്ടു. നിറഞ്ഞ കാണികളുടെ കൈയ്യടിയും ആര്‍പ്പു വിളികളും കൊണ്ടു മുഖരിതമായ ജേര്‍ണലിസ്റ്റ് വോളി കണ്ണൂരിലെ ആവേശത്തിലാക്കിയാണ് സമാപിച്ചത്. 

Kannur, News, Kerala, Sports, Journalist Volleyball Tournament, Kannur Press Club, Champions, State Journalist Volleyball Tournament: Kannur Press Club Champions.

ടൂര്‍ണമെന്റിലെ മികച്ച ഓള്‍ റൗണ്ടറായി കണ്ണൂര്‍ പ്രസ് ക്ലബിന്റെ ശമീര്‍ ഊര്‍പ്പള്ളിയെയും ബെസ്റ്റ് ഒഫന്‍ഡര്‍മാരായി കണ്ണൂരിന്റെ സുമേഷ് കോടിയത്ത്, എറണാകുളത്തിന്റെ ശ്രീ നേഷ് പൈ എന്നിവരെയും ബെസ്റ്റ് ഡിഫന്‍ഡറായി കോഴിക്കോടിന്റെ കെ പി സജീവനെയും തിരഞ്ഞെടുത്തു.
സമാപന സമ്മേളനം കെ വി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. 

ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും അരലക്ഷം രൂപ പ്രൈസ് മണിയും അദ്ദേഹം സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും 30,000 രൂപയും ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യയും മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി ഒ കെ വിനീഷും സമ്മാനിച്ചു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മുഖ്യാതിഥിയായ കനറാബാങ്ക് ജനറല്‍ മാനേജര്‍ എസ് പ്രേംകുമാറും റീജണല്‍ മാനേജര്‍ പി യു രാജേഷും, ഗെയില്‍ ഡെപ്യൂടി ജനറല്‍ മാനേജര്‍ ജോര്‍ജ് ആന്റണിയും സമ്മാനിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഒ കെ വിനീഷ് അധ്യക്ഷത വഹിച്ചു.  

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി, പ്രസ്‌ക്ലബ്  പ്രസിഡന്റ് സിജി ഉലഹന്നാന്‍, സെക്രടറി കെ വിജേഷ് എന്നിവര്‍ പ്രസംഗിച്ചു. സ്‌പോര്‍ട്‌സ് ഡിവിഷനും കണ്ണൂര്‍ സിക്‌സേഴ്‌സും തമ്മിലുള്ള വനിതാ വോളിബോള്‍ പ്രദര്‍ശന മത്സരത്തിലെ വിജയികളായ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനും റണറപ്പായ കണ്ണൂര്‍ സിക്‌സേഴ്‌സിന് കോര്‍പറേഷന്‍ സ്റ്റാന്‍ സിംഗ് കമിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ മെഡലുകള്‍ സമ്മാനിച്ചു. 

സംഘാടക സമിതി ചെയര്‍മാന്‍ ഒ കെ വിനീഷ്, റിസപ്ഷന്‍ കമിറ്റി ചെയര്‍മാന്‍ ബി പി റഊഫ്,  കെയുഡബ്‌ള്യു ജെ സംസ്ഥാന കമിറ്റി അംഗങ്ങളായ കെ ശശി, കെ പി ജൂലി, പ്രശാന്ത് പുത്തലത്ത്, പ്രസ് ക്ലബ് ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ വിവിധ ഉപഹാരങ്ങള്‍ സമ്മാനിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ട്രഷറര്‍ കെ എ ഗംഗാധരന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് രാജന്‍ തിയറേത്ത് എന്നിവര്‍ വനിതാ മത്സരത്തിലെ കളിക്കാരെ പരിചയപ്പെട്ടു.

Keywords: Kannur, News, Kerala, Sports, Journalist Volleyball Tournament, Kannur Press Club, Champions, State Journalist Volleyball Tournament: Kannur Press Club Champions.

Post a Comment