Apply Now | സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ 1,600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഓണ്‍ലൈന്‍ പരീക്ഷ ഓഗസ്റ്റില്‍; കൂടുതലറിയാം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ 1,600 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ കമ്പൈന്‍ഡ് ഹയര്‍ സെകന്‍ഡറി തല പരീക്ഷ 2023നാണ് അപേക്ഷ ക്ഷണിച്ചത്. എല്‍ഡിസി, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ തുടങ്ങിയ തസ്തികളിലേക്കാണ് ഒഴിവുകള്‍. 
Aster_MIMS

പരീക്ഷ നടത്തുന്നത് മലയാളം, കന്നട ഉള്‍പെടെ 15 ഭാഷകളിലായിരിക്കും. ഓണ്‍ലൈന്‍ പരീക്ഷ 2023 ഓഗസ്റ്റില്‍ നടക്കും. പ്രായപരിധി 18 -27 വയസ്. 12-ാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ പാസായിരിക്കണം. എല്ലാ തസ്തികകളിലേക്കും ടൈപിംഗ് / സ്‌കില്‍ ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും.

Apply Now | സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ 1,600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഓണ്‍ലൈന്‍ പരീക്ഷ ഓഗസ്റ്റില്‍; കൂടുതലറിയാം

അപേക്ഷിക്കേണ്ട വെബ്‌സൈറ്റ്: https://ssc(dot)nic(dot)in. അപേക്ഷ സമര്‍പിക്കേണ്ട അവസാന തീയതി 2023 ജൂണ്‍ 8. 

100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകള്‍, എസ് സി/ എസ് ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്‍ ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www(dot)ssckkr(dot)kar(dot)nic(dot)in, https://ssc(dot)nic(dot)in.

Keywords: News, Kerala, Job, Vacancy, Application, Apply, Invited, Staff Selection, Commision, Online, Staff Selection Commission invited applications for 1600 vacancies.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia