Follow KVARTHA on Google news Follow Us!
ad

Reading Festival | ശാര്‍ജ കുട്ടികളുടെ പുസ്തകോത്സവം: കുരുന്നുകള്‍ക്ക് വഴി കാട്ടിയായി പഠന ശില്‍പശാലകള്‍

ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും പങ്കെടുക്കാം Sharjah-News, Children-Reading-Festival, Reading-Festival
ഖാസിം ഉടുമ്പുന്തല

ശാര്‍ജ: (www.kvartha.com) സംഗീതം, ശാസ്ത്രം, എഴുത്ത്, ചിത്രരചന, നൃത്തം, സ്‌പോര്‍ട്സ് എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങളിലുള്ള ശില്പശാലകള്‍ കുട്ടികള്‍ക്ക് ഭാവിയിലേക്കുള്ള വഴികാട്ടിയാവുകയാണ് ശാര്‍ജ വായനോത്സവത്തില്‍. മേളയില്‍ ഓരോ ദിവസവും ഓരോ വിഷയത്തില്‍ വിദഗ്ധര്‍ ശില്പശാലകള്‍ക്ക് നേതൃത്വം കൊടുക്കുന്നു. ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാം. നിര്‍മിത ബുദ്ധിയുടെ നവ ലോകത്ത് റോബോട്ട് നിര്‍മാണം പോലുള്ള ശാസ്ത്രകണ്ടുപിടിത്തങ്ങളിലാണ് കുട്ടികള്‍ക്ക് പ്രിയംകൂടുതലെന്ന് ശില്പശാലകള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ പറയുന്നു.

കുട്ടികളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ശില്പശാലകളില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുന്നുണ്ടെന്ന് വിവിധ സ്‌കൂള്‍ അധികൃതരും പറയുന്നു. ഇന്ന് കുട്ടികളുടെ വായനോത്സവത്തില്‍ 'കട്ട് ആന്‍ഡ് സ്റ്റിക്' ആശയത്തില്‍ പത്രക്കടലാസുകള്‍, മാഗസിന്‍ പേജുകള്‍ എന്നിവയടക്കമുപയോഗിച്ച് പുതിയ ദൃശ്യരൂപമായ' കൊളോഷ് സൃഷ്ടിച്ച് ശ്രദ്ധ നേടി. ഇത്തവണ ശില്‍പശാലയില്‍ കൊളോഷ് നിര്‍മാണത്തില്‍ നെല്‍സണ്‍ മീഡിയാ കമ്പനിയുടെ ജനറല്‍ മാനേജര്‍ സാറാ മൈസര്‍ നേതൃത്വം നല്‍കി. 

Reported By Qasim Udumbuthala, News, Gulf, World, Reading festival, Sharjah, Children, Reading, Sharjah Children's Reading Festival.

കുട്ടികള്‍ക്ക് സുരക്ഷിതവും, കെട്ടുറപ്പുള്ളതുമായ ഭാവിരൂപപ്പെടുത്താനുള്ള അവസരം കൂടിയാണ് മേളയുടെ ലക്ഷ്യമെന്നും ശില്‍പശാലകള്‍ക്ക് സാരഥ്യം വഹിക്കുന്ന വര്‍ പറയുന്നു. ശില്‍പശാലയില്‍ കുട്ടികളുണ്ടാക്കിയ കൊളോഷുകള്‍ക്ക് മുന്തിയ അര്‍ത്ഥതലങ്ങളുണ്ടെന്നും ഇവ്വിഷയകമായി വിദഗ്ദര്‍ വിലയിരുത്തുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സാങ്കേതിക നിര്‍മാണങ്ങളും കുട്ടികള്‍ക്ക് മേളയിലൂടെ പരിശീലിപ്പിക്കും.

Keywords: Reported By Qasim Udumbuthala, News, Gulf, World, Reading festival, Sharjah, Children, Reading, Sharjah Children's Reading Festival.

Post a Comment